കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ സമ്പന്ന നഗരം മുംബൈ; ആകെ സമ്പാദ്യം 820 ബില്യണ്‍ ഡോളര്‍; കൊച്ചി പട്ടികയിലില്ല

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയ്ക്ക് ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരമെന്ന ഖ്യാതി. ന്യൂ വേള്‍ഡ് വെല്‍ത്ത് പ്രകാരം മുംബൈയുടെ ആകെ ആസ്തി 820 ബില്യണ്‍ ഡോളറാണ്. 46,000 മില്യണയര്‍മാരും 28 ബില്യണയേഴ്‌സും മുംബൈയെ അടക്കിവാഴുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

മുംബൈയ്ക്ക് പിന്നില്‍ ദില്ലിയും ബെംഗളുരുവും സ്ഥാനം പിടിച്ചു. ദില്ലിയില്‍ 23,000 മില്യണയറും 18 ബില്യണയര്‍മാരുമുണ്ട്. 450 ബില്യണ്‍ ഡോളറാണ് ദില്ലിയുടെ ആസ്തി. ബെംഗളുവിന് 320 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. 7,700 മില്യണയേഴ്‌സും 8 ബില്യണയേഴ്‌സും ബെംഗളുരുവില്‍ താമസിക്കുന്നു. പട്ടികയില്‍ ഹൈദരാബാദും ഇടംപിടിച്ചിട്ടുണ്ട്.

bombay

കൊല്‍ക്കത്ത, പൂണെ, ചെന്നൈ, ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങളാണ് ഇവയ്ക്ക് പിന്നില്‍ സ്ഥാനം നേടിയത്. കൂടാതെ സുറത്, അഹമ്മദാബാദ്, വിശാഖപട്ടണം, ഗോവ, ചണ്ഡീഗഡ്, ജയ്പൂര്‍, വഡോദര തുടങ്ങിയ നഗരങ്ങളും ആസ്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍, കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചി പട്ടിയിലെത്തിയില്ല.

ഇന്ത്യയില്‍ മില്യണയര്‍മാരും ബില്യണയര്‍മാരും വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഭാവിയില്‍ ലോകത്തുതന്നെ സമ്പന്നരുള്ള രാഷ്ട്രങ്ങളില്‍ ഇന്ത്യ മുന്നിലെത്തിയേക്കും. അതേസമയം, സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരവും ഇന്ത്യയില്‍ വര്‍ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Mumbai richest Indian city with total wealth of $820 billion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X