കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു ആണ്‍കുഞ്ഞിന് ജന്മം നല്‍കി

  • By Neethu
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായി മുപ്പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജന്മമെടുത്ത ഹര്‍ഷ കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ടെസ്റ്റ് ട്യൂബ് ജനനത്തില്‍ വൈദ്യശാസ്ത്ര രംഗത്തിന് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ജനനമായിരുന്നു ഹര്‍ഷയുടേത്.

മുപ്പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടികളില്ലാതെ ഹര്‍ഷയുടെ മാതാപിതാക്കള്‍ ടെസ്റ്റ് ട്യൂബ് പരീക്ഷണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ജനിച്ച കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയും ഭാവിയും എങ്ങനെയായിരിക്കും എന്നത് ഏല്ലാവര്‍ക്കും ആകാംഷ നിറഞ്ഞതായിരുന്നു.

24-1456299610-placenta

ഹര്‍ഷയുടെ ജനനത്തിന് മാതാപിതാകളെ സഹായിച്ച ഡോക്ടര്‍മാര്‍ തന്നെയാണ് ഹര്‍ഷയുടെ ചികിത്സയും നടത്തിയത്. നവരാത്രി ദിനത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. സര്‍ജറിയിലൂടെയാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

1986ല്‍ ഡോക്ടര്‍ ഇന്ദിര ഹിന്ദുജയാണ് ആദ്യത്തെ ടെസ്റ്റ് ട്യബ് ശിശുവിന് ജന്മം നല്‍കാന്‍ സഹായിച്ചത്. ഹര്‍ഷയുടെ ജനനത്തിന് ശേഷം 15000 കുട്ടിള്‍ക്കാണ് ടെസ്റ്റ് ട്യൂബിലൂടെ ജന്മം നല്‍കിയതെന്ന ഡോ. ഇന്ദിര അറിയിച്ചു. ആരോഗ്യവാനായ കുഞ്ഞിന് ഹര്‍ഷ ജന്മം നല്‍കിയതോടെ ചരിത്രത്തില്‍ പുതിയ താളുകൂടി എഴുതി ചേര്‍ത്തരുവെന്നും അവര്‍ പറഞ്ഞു.

English summary
thirty years after she made history, Mumbai's first test-tube baby, Harsha Chavda-Shah, delivered a child of her own on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X