ഗുർമീത് വീണ്ടും പെട്ടു; ബലാത്സംഗം മാത്രമല്ല രണ്ടു കൊലപാതക കേസും , പുറം ലോകം കാണാൻ പാടുപെടും

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

പഞ്ചകുളം: ദേരാ സച്ഛാ സൗദ തലവൻ ഗുർമീതിനെതിരെ സ്ത്രീ പീഡനകേസുകൾ മാത്ര മല്ല കൊലപതാക കേസുകളും . ഗുർമീത് ഉൾപ്പെടുന്ന രണ്ടു നിർണ്ണായ കേസിന്റെ വാദം ഇന്നു നടക്കും. ഇതിന്റെ ഭാഗമായി പഞ്ചകുളയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലക്ഷ്യം യുഎസ് സൈനിക ശക്തി ; ജപ്പാൻ വെറും ഡമ്മി, ഇനി പലതും കാണാം... മുന്നറിയിപ്പുമായി ഉത്തരകൊറിയ

മാധ്യമപ്രവർത്തകരനായ രാം ചന്ദർ ഛത്രപതി, ദേരയിലെ മുൻ മാനേജറായിരുന്ന രജ്ഞിത് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളാണ് സിബിഐ കോടതി പരിഗണിക്കുന്നത്. ഇതേ കോടതി തന്നെയാണ് ഗുർമീതിനെതിരെയുള്ള ബലാത്സംഗ കേസുകളും പരിഗണിച്ചത്.

ഗുർമീതിനെതിരെ കൊലപാതക കേസുകൾ

ഗുർമീതിനെതിരെ കൊലപാതക കേസുകൾ

ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ആൾ ദൈവം ഗുർമീതിനെതിരെ കൊലപാതക കേസുകളു. ഒരു മാധ്യമപ്രവർത്തകനേയും തന്റെ അനിയായി ആയിരുന്ന ഒരാളെയുമാണ് ഗുർമീത് കൊലപ്പെടുത്തിയത്. ഈ കേസിലാണ് ഇന്ന് വാദം കേൾക്കുക

 പ്രത്യേക സിബിഐ കോടതി

പ്രത്യേക സിബിഐ കോടതി

ആഗസ്റ്റ് 25 നു ഗുർമീതിനെതിരെ പീഡനകേസിൽ വിധി പറഞ്ഞ അതെ സിബിഐ പ്രത്യേക കോടതി തന്നെയാണ് ഈ കേസിന്റെ വാദവും കേൾക്കുക. സംഭവത്തെ തുടർന്ന് കോടതി പരിസരത്ത് പഞ്ചകുളയിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 സുരക്ഷ ശക്ത‌ം

സുരക്ഷ ശക്ത‌ം

ബലാത്സംഗ കേസിൽ ഗുർമീതിനെതിരെ വിധി വന്നതിനെ തുടർന്ന് ഹരിയാണയിൽ വൻ സംഘർഷമാണ് അരങ്ങേറിയത്. ഗുർമീത് അനുയായികൾ സംസ്ഥാനത്ത് വൻ കലാപമാണ് സൃഷ്ടിച്ചത്. സംസ്ഥാനത്തെ ശാന്ത സ്ഥിതിയിലാക്കുവാൻ പോലീസിനോടെപ്പം സൈന്യവും രംഗത്തെത്തിയിരുന്നു. അന്നത്തെ സ്ഥിതി ആവർത്തിക്കാതിരിക്കാൻ പോലീസിനോടെപ്പം അർധ സൈനിക വിഭാഗങ്ങളേയും കോടതി പരിസരത്ത് വിവ്യസിച്ചിട്ടുണ്ട്.

 കോടതി പരിസരം ശാന്തം

കോടതി പരിസരം ശാന്തം

ആഗസ്റ്റ് 25 ന് കോടതി പരിസരത്തും സംസ്ഥാനത്തും നടന്ന സംഭവങ്ങൾ ആവർത്തിക്കില്ലെന്നാണ് സൂചന. കൊലപാതക കേസ് പരിഗണിക്കവെ, ഗുർമീത് അനുയായികൾ ആരും തന്നെ കോടതി പരിസരത്ത് എത്തിയിട്ടില്ല. എന്നാൽ നേരത്തെ ബലാത്സംഗ കേസ് പരിഗണിച്ചപ്പോൾ ലക്ഷത്തോളം ജനങ്ങളാണ് കോടതി പരിസരത്ത് തമ്പടിച്ചിരുന്നത്.

 വിചാരണ വീഡിയോ കോൺഫറൻസ്

വിചാരണ വീഡിയോ കോൺഫറൻസ്

എന്നാൽ ശരീരിക പ്രശ്നത്തെ തുടർന്ന് ഗുർമീതിന് കോടതിയിൽ ഹാജരാകാൻ കഴിയില്ല. അതിനാൽ വീഡിയോ കോൺഫറൻസ് മുഖേനെയായിരിക്കും വിചാരണ.

 ഇനിയും പലതും പുറത്ത വരും

ഇനിയും പലതും പുറത്ത വരും

ആൾ ദൈവ ഗുർമീതിനെതിരെയുള്ള പല രഹസ്യങ്ങളുടെ ചുരുൾ അഴിഞ്ഞു കൊണ്ടിരിക്കുകയാണ്. പീഡന കുറ്റത്തിന് അകത്തു പോയ സ്വാമിക്കെതിരെയാണ് ഇപ്പോൾ കൊലപാതക കേസ്. എന്നാൽ ഗുർമീതിന്റെ ഐടി മോധവിയെ പോലീസ് അറസ്റ്റ് ചെയ്ത സ്ഥിതിക്ക് ഒന്നിനു മീതെ പല കേസുകളും പൊന്തി വരുമെന്ന് ഉറപ്പാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A day before the final arguments in two murder cases against Dera Sacha Sauda chief Gurmeet Ram Rahim in the special CBI court, Panchkula, security was beefed up around the district court complex in Panchkula and the CBI zonal headquarters in Sector 30, Chandigarh, on Friday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്