മുസ്ലീം പെണ്‍കുട്ടികളെ പന്നിമാംസം കഴിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം
പല്‍ഘര്‍: അനാഥാലയത്തില്‍ കഴിയുകയായിരുന്ന മുസ്ലീം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് പന്നിമാംസം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മഹാരാഷ്ട്രയില്‍ പല്‍ഘര്‍ ജില്ലയിലെ വാശിക്കടുത്തുള്ള ബ്ലസ്സഡ് ട്രിനിറ്റി ഓര്‍ഫനേഡ് ആന്‍ഡ് കോണ്‍വെന്റില്‍ വെച്ചായിരുന്നു സംഭവം. അനാഥാലയത്തില്‍ കഴിഞ്ഞ് പഠിക്കുകയായിരുന്ന മുസ്ലീം പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായതെന്ന് ഒരു ന്യൂസ് പോര്‍ട്ടല്‍ വെളിപ്പെടുത്തുന്നു.
മുസ്ലീം വിശ്വാസികള്‍ക്ക് പന്നിമാംസം കഴിക്കുന്നത് മതപരമായ വിലക്കുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് സിസ്റ്റര്‍മാര്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചതെന്നും മാസം ബലമായി വായില്‍വെച്ചുകൊടുത്തെന്നും പെണ്‍കുട്ടികള്‍ മാധ്യമത്തോട് പറഞ്ഞു. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തതിയിട്ടുണ്ട്.

തങ്ങളുടെ വിശ്വാസപ്രകാരം പന്നിമാംസം കഴിക്കുന്നത് വലിയ തെറ്റാണ്. ഇത്തരമൊരു തെറ്റിലേക്ക് സിസ്റ്റര്‍മാര്‍ കുട്ടികളെ വലിച്ചിഴയ്ക്കുകയായിരുന്നെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സിസ്റ്റര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ തുനിഞ്ഞ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
പോലീസ് സ്‌റ്റേഷനില്‍ പരാതി പറയാന്‍ ചെന്നാല്‍ പോലീസ് ബലാത്സംഗം ചെയ്യുമെന്ന് സിസ്റ്റര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു. കുട്ടികളുടെ മാതാപിതാക്കളെ യാചകരെന്നും, വേശ്യകളെന്നും വിളിച്ച് അപമാനിച്ചതായും കുട്ടികള്‍ പറയുന്നു. കോണ്‍വെന്റില്‍ കുട്ടികള്‍ക്ക് കടുത്ത പീഡനമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭക്ഷണം ഇഷ്ടമല്ലാത്തവരെ പട്ടിണിക്കിടുകയും, ജോലി ചെയ്യാന്‍ മടികാണിക്കുന്നവരെ ടോയ്‌ലറ്റില്‍ കിടക്കാന്‍ ആവശ്യപ്പെട്ടതായും കുട്ടികള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications