വാക്കു പാലിച്ച് ലീഗ്!!! ബീഫിന്റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് കാർ നൽകി!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയിൽ നിന്നും ഹരിയാനയിലേക്ക് ഈദ് ഷോപ്പിങ് കഴിഞ്ഞു മടങ്ങവെ ബീഫ് കയ്യിലുണ്ടെന്നു ആരോപിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ പിതാവിന് മുസ്ലീം ലീഗിന്റെ സഹായം. സഹായമായി ടാക്സികാർ നൽകി.

ഫരീദാബാദിൽ നടന്ന ചടങ്ങളിലാണ് ലീഗ് ജുനൈദിന്റെ പിതാവിന് മരുതി ഇക്കോ കർ നൽകിയത്. നേരത്തെ ജുനൈദിന്റെ വീട് സന്ദർശനത്തിനെത്തിയ നേതാക്കൾ വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ടാക്സികാർ നൽകിയത്.

സഹായവുമായി ലീഗ്

സഹായവുമായി ലീഗ്

ബീഫ് കൈവശമുണ്ടെന്നു ആരോപിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ കുടംബത്തിനാമ് മുസ്ലീം ലീഗ് സഹായവുമായി രംഗത്തെത്തിയത്. മനുഷ്യത്വരഹിതമായി നടത്തുന്ന കൃത്യങ്ങളുടെ ഇരകളോട് ഇതെ രീതിയിൽ ലീഗ് ഒപ്പം നിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ബീഫിന്റെ പേരിൽ മർദനം

ബീഫിന്റെ പേരിൽ മർദനം

ബീഫിന്റെ പേരിൽ രാജ്യത്താകമാനം ആക്രമങ്ങൾ അഴിച്ചു വിടുകയാണ്. ഉത്തർ ഫ്രദേശിലെ ദാദ്രി മുതൽ നാഗ് പൂരിലെ ബിജെപി പ്രവർത്തകൻ എന്നുള്ള ഒരു നീണ്ട നിരതന്നെയുണ്ട്.

നടപടിയെടുത്താതെ അധികൃതർ

നടപടിയെടുത്താതെ അധികൃതർ

ഗോരക്ഷകരുടെ അതിക്രമങ്ങൾക്ക് മൗനമാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ളത്. അവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാത്ത ഒരു പശ്ചാത്തലമാണ് ഇപ്പോൾ കണ്ടുവരുന്നത്.

പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് അവഗണിക്കുന്നു

പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് അവഗണിക്കുന്നു

ഗോരക്ഷയുടെ പേരിൽ ആക്രമങ്ങൾ അനുവദിക്കില്ലയെന്ന് പ്രധാനമന്ത്രി നരോന്ദ്രമോദി അവർത്തിക്കുമ്പോഴും രാജ്യത്തിന്റെ വിവദഭാഗങ്ങളിൽ ബീഫിന്റെ പേരിലും ഗോസംരക്ഷണത്തിന്റെ പേരിലും ആക്രമങ്ങൾ വ്യാപകമാകുകയാണ്.

 ബിജെപിക്കെതിരെ ശിവസേന

ബിജെപിക്കെതിരെ ശിവസേന

ബീഫിന്റെ പേരിലുള്ള മർദനത്തിനെതിരെ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തിരുന്നു. എൻഡിഎയിലെ പല നേതാക്കളും ബീഫ് കഴിക്കുമെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നിട്ടും അവരെയൊന്നും ആക്രമിക്കാനോ മർദിക്കാനോ ഗോ രക്ഷപ്രവർത്തകർ മുതിരുന്നില്ല. പാവപ്പെട്ട സാധാരണ കാർക്കെതിരെമാത്രമാണ് മാർദനംമെന്നും ശിവസേന മുഖപത്രത്തിലൂടെ ആരോപിച്ചിരുന്നു.

ന്യൂനപക്ഷം ഇരയാകുന്നു

ന്യൂനപക്ഷം ഇരയാകുന്നു

ബീഫിന്റെ പേരിൽ ന്യൂനപക്ഷ ജനങ്ങളാണ് ആക്രമണങ്ങൾക്ക് ഇരയാകുന്നത്. അതിൽ ഭൂരിഭാഗം പേരും മുസ്ലീങ്ങളും ദഴിത് വിഭാഗക്കാരുമാണ്

ബിജെപി സർക്കാർ

ബിജെപി സർക്കാർ

മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ബീഫിന്റെ പേരിൽ ഗോരക്ഷപ്രവർത്തകരുടെ അഴിഞ്ഞാട്ടം വ്യാപകമായത്.

English summary
A delegation of Indian Union Muslim League visited the family of Junaid, 17, of Haryana, the victim of anti-beef campaigners, on Tuesday and handed over a new taxi cab to Jalaluddin, his father. The IUML leaders had earlier visited the family and promised to give a taxi cab to Jalaluddin as he had to sell the one he owned earlier.
Please Wait while comments are loading...