മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം; അമിത് ഷാ, നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒബിസി) മുസ്ലിങ്ങള്‍ക്ക് അനുവദിച്ചിരുന്ന നാല് ശതമാനം സംവരണം കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. ശേഷം കര്‍ണാടകയിലെ പ്രമുഖ ജാതി സമൂഹമായ വൊക്കലിഗ, ലിംഗായത്ത് എന്നിവര്‍ക്ക് രണ്ട് ശതമാനം വീതം വീതിച്ചു നല്‍കുകയും ചെയ്തു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോടതിയെ സമീപിക്കുമെന്ന് മുസ്ലിം സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ രംഗത്തുവന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലിം സംവരണം നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മതം അടിസ്ഥാനമാക്കി സംവരണം നല്കാന് ഭരണഘടന അനുവദിക്കുന്നില്ലെന്നാണ് അമിത് ഷായുടെ വിശദീകരണം.

വെള്ളിയാഴ്ച ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗമാണ് മുസ്ലിങ്ങള്‍ക്ക് നല്കിവന്നിരുന്ന 4 ശതമാനം സംവരണം റദ്ദാക്കാന്‍ തീരുമാനിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നുണ്ട്. ഈ ഗണത്തിലേക്ക് മുസ്ലിങ്ങളെയും ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ഈ ഗണത്തില്‍ സംവരണം ലഭിക്കാന്‍ ഏറെ പ്രതിസന്ധികളുണ്ടെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ പറയുന്നു.
ബിദാറില്‍ ഗരോട്ട ശഹീദ് സ്മാരവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും ഉദ്ഘാടനം ചെയ്യവെയാണ് അമിത് ഷാ മുസ്ലിം സംവരണ വിഷയത്തില്‍ പ്രതികരിച്ചത്. 103 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയത് ഭരണഘടന അടിസ്ഥാനമാക്കിയല്ലെന്ന് അമിത് ഷാ പറഞ്ഞു. മതം അടിസ്ഥാനമാക്കി സംവരണം നല്കാന് ഭരണഘടനയില്‍ വകുപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം അനുവദിച്ചത്. ബിജെപി ആ നടപടി അവസാനിപ്പിച്ചു. മുസ്ലിങ്ങള്‍ക്ക് നല്‍കിയിരുന്ന സംവരണം വൊക്കിലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ചുനല്കി. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ മറന്നുകൊണ്ടാണ് കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ ഇല്ലായിരുന്നു എങ്കില്‍ ഹൈദരാബാദ് സ്വാതന്ത്രമാകില്ലായിരുന്നു. ബിദാറിനും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
രണ്ടര അടി വലിപ്പമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് ഗൊരാട്ട ഗ്രാമത്തിലുള്ളവരെ നിസാം കൊലപ്പെടുത്തിയിരുന്നുവെന്ന് അമിത് ഷാ അവകാശപ്പെട്ടു. അവരുടെ ജീവത്യാഗം മറക്കാന്‍ പാടില്ല. ഇന്ന് അതേ സ്ഥലത്ത് നമ്മള് 103 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയിരിക്കുകയാണ്. ആരില്‍ നിന്നും ഇത് മറക്കാന്‍ സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പ്രഥമ ആഭ്യന്തര മന്ത്രിയുടെ പ്രതിമ സ്ഥാപിക്കുന്നത് ഒരു പ്രതീകമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications