കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുടെ ബുര്‍ഖ നിരോധനത്തെ എതിര്‍ത്ത് ബിജെപിയും മുസ്ലീം വഖഫ് ബോര്‍ഡും, അനുകൂലിച്ച് സ്വാധി പ്രഗ്യ!

  • By Desk
Google Oneindia Malayalam News

മുംബൈ: ശിവസേനയുടെ ബുര്‍ഖ നിരോധനത്തിനെതിരെ എതിര്‍പ്പുമായി ബിജെപി. ഇന്ത്യയില്‍ അത്തരത്തില്‍ ഒരു നിരോധനം ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് ബിജെപി എംപിയും ദേശീയ വക്താവുമായ ജിവിഎല്‍ നരസിംഹ റോവ പറയുന്നത്. ശിവസേനയുടെ ഇത്തരം ആവശ്യം അംഗീകരിക്കാനാകില്ലെന്നും ബിജെപി എംപി പറയുന്നു. ബുര്‍ഖ ധരിച്ച എല്ലാ സ്ത്രീകളും തീവ്രവാദികളെല്ലെന്നും ശിവസേനയുടെ ആവശ്യം നിരാകരിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ പറഞ്ഞു.

മസൂദ് അസ്ഹറിനെതിരെ യുഎന്‍ സുരക്ഷ സമിതിയില്‍ നീക്കം ശക്തം, ചൈനയ്ക്ക് അനുകൂല നിലപാട്, ശുഭാപ്തി വിശ്വാസത്തോടെ ഇന്ത്യമസൂദ് അസ്ഹറിനെതിരെ യുഎന്‍ സുരക്ഷ സമിതിയില്‍ നീക്കം ശക്തം, ചൈനയ്ക്ക് അനുകൂല നിലപാട്, ശുഭാപ്തി വിശ്വാസത്തോടെ ഇന്ത്യ

ബുര്‍ഖ ഇടുന്ന സ്ത്രീകളെല്ലാം തീവ്രവാദികളല്ല. ഇനി അവര്‍ തീവ്രവാദികളാണെങ്കില്‍ ബുര്‍ഖ നീക്കം ചെയ്യപ്പെടണമെന്നും അദ്ദേഹം പറയുന്നു. എന്ത് ധരിക്കണമെന്ന സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും അതിനാല്‍ ഇന്ത്യയില്‍ ഇത്തരം നിരോധനത്തിന്റെ ആവശ്യമില്ലെന്നും രാംദാസ് പറയുന്നു. ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇത്തരം ആവശ്യവുമായി സേന രംഗത്തെത്തിയത്. ശ്രീലങ്കയിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ശ്രീലങ്ക മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സുരക്ഷ നടപടിയെന്ന നിലയില്‍ ഇന്ത്യയും നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

sadhvi-pragya-1

ശിവസേനയുടെ ആവശ്യത്തെ നിരാകരിച്ച് മുസ്ലീം ബോര്‍ഡ് ചെയര്‍മാന്‍ രംഗത്തെത്തി. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി ശക്തമായി എതിര്‍ത്തു. നിരുത്തരവാദിത്തപരവും ഭരണഘടന വിരുദ്ധവുമായ ആവശ്യമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ബുര്‍ഖ ധരിക്കണോ വേണ്ടയോ എന്നുള്ളത് മുസ്ലീം സ്ത്രീകളെ സംബന്ധിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം സ്ത്രീകള്‍ക്ക് ബുര്‍ഖ,ബഹുഭാര്യ,മുത്തലാഖ് എന്നിങ്ങനെയുള്ള സമ്പ്രദായങ്ങളില്‍ നിന്ന് പുറത്ത് വന്ന് ശരിയായ ഇസ്ലാമികത മനസിലാക്കണമെന്നും സേന ആവശ്യപ്പെട്ടിരുന്നു. ശിവസേനയെ അനുകൂലിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്വാധി പ്രഗ്യ രംഗത്തെത്തി. ദേശീയ സുരക്ഷ മാനിച്ച് ഈ തീരുമാനം നടപ്പിലാക്കണമെന്ന നിലപാടിലാണ് സ്വാധി പ്രഗ്യ സിങ് ഠാക്കൂര്‍. ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങളില്‍ ഇവരുടെ പേര് ചീത്തയാക്കപ്പെടുന്നെന്നും അതിനാല്‍ അവര്‍ തന്നെ ഇത്തരത്തില്‍ ബുര്‍ഖയില്‍ നിന്നും മോചനം തേടണമെന്നും സ്വാധി ആവശ്യപ്പെടുന്നു.

English summary
Muslim Waqaf board and BJP opposes Shivsena proposal to ban burqa in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X