കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ്: ഗോധ്രയില്‍ മുസ്ലിം യുവാക്കള്‍ക്ക് വിലക്ക്

Google Oneindia Malayalam News

വഡോദര: ലൗ ജിഹാദിനെ തടയാന്‍ വേണ്ടി മുസ്ലിം യുവാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഗോധ്രയില്‍ നടക്കാനിരിക്കുന്ന ഒമ്പത് ദിവസത്തെ ഗര്‍ബ ആഘോഷങ്ങളില്‍ നിന്നാണ് മുസ്ലിം യുവാക്കളെ വിലക്കിയത്. ഹിന്ദു അസ്മിത ഹീത് രക്ഷക് സമിതി എന്ന വലതുപക്ഷ സംഘടനയാണ് ഗര്‍ബ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുസ്ലിം യുവാക്കളെ വിലക്കിയത്.

മധ്യപ്രദേശില്‍ ഗര്‍ബ ആഘോഷങ്ങളില്‍ നിന്നും മുസ്ലിം യുവാക്കളെ വിലക്കണമെന്ന് നേരത്തെ ബി ജെ പി എം എല്‍ എ ഉഷാ തല്‍വാര്‍ പറഞ്ഞിരുന്നു. ഗര്‍ബ ആഘോഷങ്ങള്‍ക്കിടെ ചുരുങ്ങിയത് നാല് ലക്ഷം ഹിന്ദു പെണ്‍കുട്ടികളെങ്കിലും മതംമാറ്റത്തിന് വിധേയരാകുന്നുണ്ട് എന്ന് പറഞ്ഞാണ് ഇവര്‍ മുസ്ലിങ്ങളെ വിലക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടത്. ഒക്ടോബറിലാണ് പ്രശസ്തമായ ഗര്‍ബ ആഘോഷം നടക്കുക.

gujrat

ഗര്‍ബ ആഘോഷങ്ങളില്‍ യുവാക്കള്‍ പങ്കെടുക്കേണ്ട എന്ന് ഹിന്ദു അസ്മിത ഹീത് രക്ഷക് സമിതി നേതാവ് ജൈമിന്‍ ഷാ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ മതംമാറ്റാന്‍ ശ്രമിക്കുന്നത് ഗോധ്രയില്‍ എല്ലായ്‌പ്പോഴും പ്രശ്‌നമാണ്. നവരാത്രി ഒരു വിശുദ്ധ ആഘോഷമാണ്. മുസ്ലിം ചെറുപ്പക്കാര്‍ക്ക് വന്ദേമാതരം ചൊല്ലുന്നതില്‍ എതിര്‍പ്പാണ്. പിന്നെ എന്തിനാണ് അവരെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നത്.

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിക്കണമെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവരാത്രി ഒരു മതപരമായ ആഘോഷമാണ്. അവിടെ മുസ്ലിങ്ങളെ പ്രവേശിപ്പിക്കരുത്. അതേസമയം കുടുംബസമേതമാണ് വരുന്നതെങ്കില്‍ മുസ്ലിം യുവാക്കളെ പങ്കെടുപ്പിക്കാം എന്നാണ് ചില സംഘാടകര്‍ പറയുന്നത്.

English summary
A right-wing group that identifies itself as Hindu Asmita Heet Rakshak Samiti has issued a diktat in Godhra that Muslim youths should not be allowed to enter garba venues in the town to counter love jihad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X