കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക് വിലക്ക്, ഗോമൂത്രം തളിച്ചാല്‍ ഹിന്ദുക്കള്‍ക്ക് പ്രവേശിക്കാം!

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: നവരാത്രിക്കാലത്തെ ഗര്‍ബ ആഘോഷങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് വിലക്ക്. ഗുജറാത്തിലെ കച്ച് പ്രദേശത്തുള്ള മാണ്ഡവിയിലാണ് ഈ വിലക്ക്. ഹിന്ദു സംഘടന യുവ മോര്‍ച്ച എന്ന ഹൈന്ദവ സംഘടനയാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ചില പ്രാദേശിക സംഘടനകള്‍ ഗര്‍ബ ഉത്സവങ്ങള്‍ക്കിടെ മുസ്ലിം ചെറുപ്പക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന ഹിന്ദുക്കള്‍ക്കുമുണ്ട് നിയന്ത്രണങ്ങള്‍. ഗോമൂത്രം ദേഹത്ത് തളിച്ച് വേണം ഹിന്ദുക്കള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍. കഴിഞ്ഞില്ല, നെറ്റിയില്‍ കുങ്കുമം കൂടി തൊട്ട ശേഷമേ ഗര്‍ബ ആഘോഷങ്ങള്‍ക്ക് ആളുകളെ കയറ്റിവിടൂ..

ഇവിടെയും ലവ് ജിഹാദോ

ഇവിടെയും ലവ് ജിഹാദോ

നവരാത്രി മതപരമായ ചടങ്ങാണ്. ഒമ്പത് ദിവസം ദേവിയെ ആരാധിക്കുന്ന ചടങ്ങാണ്. ലവ് ജിഹാദ് പോലുള്ള സംഭവങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ട് - മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളുമായി അടുത്ത് പെരുമാറും എന്ന പേടി കൊണ്ടാണ് വിലക്ക് എന്നാണ് കരുതപ്പെടുന്നത്.

ആരാണീ വിലക്കുന്നത്

ആരാണീ വിലക്കുന്നത്

ഭരണാധികാരികളോ പോലീസോ അല്ല ഈ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഹിന്ദു സംഘടന യുവമോര്‍ച്ച എന്ന സംഘടനയാണ് ഈ വിലക്കിന് പിന്നില്‍. തങ്ങളുടെ ആളുകള്‍ പ്രദേശത്ത് നിരീക്ഷണം നടത്തുമെന്ന് സംഘടന പ്രസിഡണ്ട് രഘുവിര്‍സിംഗ് ജഡേജ പറഞ്ഞു

ബി ജെ പിക്ക് പറയാനുളളത്

ബി ജെ പിക്ക് പറയാനുളളത്

ഹിന്ദുക്കളും മുസ്ലിങ്ങളും വളരെ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന പ്രദേശമാണിത്. മുസ്ലിങ്ങള്‍ക്കൊപ്പം നോമ്പ് അനുഷ്ഠിക്കുന്ന ഹിന്ദുക്കള്‍ ഇവിടെയുണ്ട്. ഇത്തരത്തിലുള്ള വിലക്കുകളും മറ്റും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ. - പ്രദേശത്തെ ഒരു ബി ജെ പി നേതാവ് പറഞ്ഞു

വി എച്ച് പി ക്ക് വേറെ സ്വരം

വി എച്ച് പി ക്ക് വേറെ സ്വരം

എന്നാല്‍ വി എച്ച് പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ കഴിഞ്ഞ വര്‍ഷം പറഞ്ഞത് മുസ്ലിങ്ങളെ ഗര്‍ബ ആഘോഷവേളയിലേക്ക് കയറ്റാന്‍ പാടില്ല എന്നാണ്. 2014 ലാണ് തൊഗാഡിയ ഇത് പറഞ്ഞത്

കാരണം ഇതാണ്

കാരണം ഇതാണ്

മാതാ അംബയെ പൂജിക്കുന്ന ചടങ്ങാണ് ഇവിടെ നടക്കുന്നത്. ബീഫ് തിന്നുന്ന മുസ്ലിങ്ങളെ ഇവിടേക്ക് കയറ്റാന്‍ പറ്റില്ല.

English summary
A diktat has been issued in Gujarat's Mandvi area in Kutch, which says that Muslims will not be allowed in Garba premises this Navratri. The ban has been imposed by by a local saffron outfit known as the Hindu Sangathan Yuva Morcha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X