ആചാരമനുസരിച്ച് കശ്മീരി പണ്ഡിറ്റിന്റെ സംസ്‌കാരം നടത്തിയത് മുസ്ലീങ്ങള്‍
ശ്രീനഗര്‍: കഴിഞ്ഞദിവസം അന്തരിച്ച കാശ്മീരി പണ്ഡിറ്റിന്റെ അന്തിമചടങ്ങുകള്‍ നടത്തി പ്രദേശത്തെ മുസ്ലീങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടി. കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ മല്‍വാന്‍ ഗ്രാമവാസിയായ ജനകി നാഥ്(84) ശനിയാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുമിത്രാദികളൊന്നും ഒപ്പമില്ലാത്തിതനാല്‍ മുസ്ലീങ്ങള്‍ തന്നെ ചടങ്ങുകള്‍ നടത്തുകയായിരുന്നു.
1990ല്‍ കാശ്മീരി പണ്ഡിറ്റുകള്‍ തീവ്രവാദ ഭീഷണിയെത്തുര്‍ന്ന് നാടുവിട്ടപ്പോള്‍ ഭീഷണി ചെറുത്തും പ്രദേശത്തുതന്നെ താമസിച്ചയാളാണ് ജനകി നാഥ്. 1990ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച അദ്ദേഹം തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിട്ടും സ്വദേശം വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല. ഏകദേശം 5,000ത്തോളം മുസ്ലീങ്ങളുള്ള പ്രദേശത്ത് ശേഷിച്ച ഏക കാശ്മീരി പണ്ഡിറ്റ് ആയിരുന്നു ജനകി നാഥ്.

വര്‍ഷങ്ങളായി പ്രദേശത്തെ മുസ്ലീം കുടുംബങ്ങള്‍ക്കൊപ്പം സൗഹൃദത്തോടെ ജീവിച്ചുവന്ന അദ്ദേഹം 5 വര്‍ഷത്തോളമായി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് അയല്‍വാസി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനകി നാഥിനെ പരിപാലിച്ചു പോന്നിരുന്നത് അയല്‍ക്കാര്‍ ആയിരുന്നു. തങ്ങള്‍ക്ക് മുതിര്‍ന്ന സഹോദരനെപ്പോലെ ആയിരുന്നു ജനകി നാഥ് എന്ന് പ്രദേശവാസി പറഞ്ഞു.
സ്വന്തം കുടുംബാംഗം നഷ്ടപ്പെട്ടതുപോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. മതപരമായ വേര്‍തിരവില്ലാതെ സ്‌നേഹത്തോടെയാണ് ജനകി നാഥ് എല്ലാവരോടും പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അന്തിമ ചടങ്ങുകള്‍ തങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്. പണ്ഡിറ്റ് കുടുംബങ്ങളുടെ ആചാരത്തോടെയാണ് സംസ്‌കാരം നടത്തിയതെന്നും സ്ഥലവാസി പറഞ്ഞു.












Click it and Unblock the Notifications