Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസാഫര്‍നഗര്‍ കലാപം: ബിജെപി എംഎല്‍എ അറസ്റ്റില്‍

ലഖ്‌നൗ: മുസാഫര്‍നഗര്‍ കലാപത്തില്‍ ഒരു ബിജെപി എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. മതവൈരം പടര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് എംഎല്‍എയായ സുരേഷ് റാണയെ ആണ് അറസ്റ്റ് ചെയ്തത്. 2013 സെപ്റ്റംബര്‍ 20 ന് ആയിരുന്നു അറസ്റ്റ്.

കുറച്ച് ദിവസങ്ങളായി ഉത്തര്‍പ്രദേശില്‍ നിയമസഭ സമ്മേളനം നടക്കുകയായിരുന്നു. സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ റാണയെ വൈകീട്ട് അഞ്ച് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഗോമതി നഗറിലെ ബിജെപി ഓഫീസിലേക്ക് പോകും വഴിയായിരുന്നു അറസ്റ്റ്. പിന്നീട് ഇദ്ദേഹത്തെ ഗോമതി നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Suresh Rana

തടഞ്ഞ് നിര്‍ത്തി അറസ്റ്റ് ചെയതതില്‍ റാണ തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.താന്‍ എവിടേക്കും ഓടിപ്പോവുകയില്ലെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തി്ട്ടില്ലെന്നും റാണ പറഞ്ഞു. ഒരു സാധാരണ കുറ്റവാളിയോടെന്ന പോലെയാണ് പോലീസ് തന്നോട് പെറുമാറുന്നതെന്നും റാണ് ആരോപിച്ചു.

മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാവാണ് സുരേഷ് റാണ. 16 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് മൂന്ന് ദിവസം മുമ്പ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ബിജെപി എംഎല്‍എമാരായ സംഗീത് സോം, ഭാരതേന്ദു സിങ്, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളായ രാകേഷ് തികെയ്ത്, നരേഷ് തികെയ്ത്, ബിഎസ്പിയുടെ എംപിയായ കാദിര്‍ റാണ, എംഎല്‍എമാരായ നൂര്‍ സലീന്‍ റാണ, ജമീല്‍ അഹമ്മദ്, കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സയ്യീദ് ഉര്‍ സാമ, സമാജ് വാദി പാര്‍ട്ടിയുടെ റഷീദ് സിദ്ദിഖി എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.

സുരേഷ് റാണയുടെ അറസ്റ്റിനെതിരെ ഇപ്പോള്‍ ബിജെപിയില്‍ എത്തിയ സുബ്രഹ്മണ്യം സ്വാമിയും പ്രതികരിച്ചിട്ടുണ്ട്. ഭരണഘടനാ ലംഘനമാണ് പോലീസ് നടത്തിയതെന്നാണ് സ്വാമിയുടെ ആരോപണം. ഭീരുത്വത്തിന്റേയും മുസ്ലീം പ്രീണനത്തിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും സ്വാമി കുറ്റപ്പെടുത്തി.

ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്താല്‍ സംസ്ഥാന സര്‍ക്കാര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്ന് ഉമാ ഭാരതി നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+