കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസ്; 11 പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയത് ബ്രജേഷ് താക്കൂറും സംഘവും

  • By Desk
Google Oneindia Malayalam News

പാട്ന: കോളിളക്കം സൃഷ്ടിച്ച മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസില്‍ സിബിഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ഇന്നലെ രാജ്യം കേട്ടത്. ശ്മശാനത്തില്‍ നിന്നും അസ്ഥികളുടെ കൂട്ടം കണ്ടെത്തിയതോടെ ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറും സംഘവുമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് സിബിഐ ഇന്നലെയാണ് സത്യവാങ്മുലം സുപ്രീംകോടതിയെ അറിയിച്ചത്.

ബ്രജേഷ് താക്കൂറും കൂട്ടാളികളും ചേര്‍ന്ന് അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. അഭയകേന്ദ്രത്തിലെ ഒരു പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂട്ടം പൊലീസ് കണ്ടെടുത്തത്.

 'ആസ്ഥാന ഫേസ്ബുക്ക് ബുദ്ധിജീവി'; ബല്‍റാമിനെ വീണ്ടും 'തേച്ച്' പിവി അന്‍വര്‍ 'ആസ്ഥാന ഫേസ്ബുക്ക് ബുദ്ധിജീവി'; ബല്‍റാമിനെ വീണ്ടും 'തേച്ച്' പിവി അന്‍വര്‍

shelter home

സിക്കന്തര്‍പൂര്‍ പ്രദേശത്തെ ശ്മശാനത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ അഭയകേന്ദ്രത്തിലെ മറ്റ് പെണ്‍കുട്ടികളുടെ അസ്ഥിക്കൂടങ്ങളും പൊലീസ് കണ്ടെടുക്കുകയായിരുന്നു.
കുറ്റാരോപിതനായ ഗുഡ്ഡു പട്ടേല്‍, ചോദ്യം ചെയ്യലില്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചു തന്നു. ഇതേ തുടര്‍ന്ന് ആ പ്രദേശത്ത് കുഴിച്ചപ്പോഴാണ് അസ്ഥികൂടങ്ങളുടെ കൂട്ടം കണ്ടെത്താനായതെന്നും സിബിഐ കോടതിയെ അറിയിച്ചു.

ബീഹാറിലെ മുസാഫര്‍പൂരില്‍ എന്‍ജ.ഒ നടത്തുന്ന അഭയകേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നുവെന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്) പുറത്തു വിട്ട റിപ്പോര്‍ട്ടോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. പിന്നിട് കേസിലെ അന്വേഷണം സിബിഐക്ക് കൈമാറുകയും താക്കൂര്‍ ഉള്‍പ്പെടെ 21 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും ചെയ്തു.

അന്വേഷണത്തിനിടെ, നിംഹാന്‍സിലെയും ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍മാരുടെ റിപ്പോട്ടുകളിലെയും ഇരകളുടെ മൊഴികളില്‍ നിന്ന് 11 പെണ്‍കുട്ടികളെ ബ്രജേഷ് താക്കൂറും സംഘവും ചേര്‍ന്ന് കൊന്നതായി തെളിഞ്ഞെന്ന് അന്വേഷണ സംഘം അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ വാദം കേട്ടത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Muzaffarpur shelter home case: 11 girls may have been killed, CBI finds bundle of bones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X