125 ഇന്ത്യക്കാരാണ് എന്റെ ദൈവങ്ങൾ.. ഞാൻ അവരുടെ വെറും ദാസൻ... ജനഹൃദയങ്ങൾ കീഴടക്കി നരേന്ദ്രമോദി!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽ വമ്പൻ റാലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ലോക്സഭ തിരഞ്ഞെടുപ്പിനെ വെല്ലുന്ന തരത്തിലാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി മോദി റാലികൾ ഒരുക്കിയിരിക്കുന്നത്. ഓരോ സ്ഥലത്തും അതീവ വികാരാധീനനായിട്ടാണ് മോദി സംസാരിക്കുന്നത്. കോൺഗ്രസിനെ സംസ്ഥാനത്ത് നിന്നും കെട്ടുകെട്ടിക്കുമെന്ന് മോദി ആത്മവിശ്വാസത്തോടെ പറയുന്നു.

modiingu

ഇന്ത്യയിലെ 125 കോടി ജനങ്ങളാണ് തന്റെ ദൈവം എന്നാണ് ഗുജറാത്തിലെ സുരേന്ദ്രനഗറിൽ തിരഞ്‍ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞത്. താൻ അവരുടെ വിനീതനായ ദാസന്‍ മാത്രമാണ്. ഗുജറാത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ചതാണ് കോൺഗ്രസ് ഈ നാടിനോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം. നാലാം തവണയും ബി ജെ പി ഭരണം പിടിക്കുമെന്ന കാര്യത്തിൽ നരേന്ദ്രമോദിക്ക് തെല്ലും സംശയമില്ല.

അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് രാജ്യത്തെ ഒട്ടാകെ ഒരു ജയിലാക്കിമാറ്റി. മാധ്യമങ്ങൾ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഇന്ദിരാജിയോട് ചോദിക്കണമായിരുന്നു. - മോദി പറഞ്ഞു. കോൺഗ്രസ് പാർട്ടി പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ വിമർശിച്ച കോൺഗ്രസിലെ യുവനേതാവ് ഷെഹ്സാദ് പൂനവാലയെ മോദി അഭിനന്ദിച്ചു. ഈ മാസം 9നും 14നുമാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prime Minister Narendra Modi on Sunday assured that the BJP will win giving a fatal blow to the Congress in the 2017 assembly elections.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്