Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിനും എസ്പിക്കും ഉള്ള കരണത്തടിയാണ് എന്റെ മന്ത്രിസ്ഥാനം; യുപിയിലെ ഏക മുസ്ലീം മന്ത്രി

ലഖ്നൗ; തന്റെ മന്ത്രിസ്ഥാനം പ്രതിപക്ഷ പാർട്ടികളായ കോൺ ഗ്രസിന്റെയും എസ്പിയുടെയും കരണത്ത് നൽകുന്ന അടിയാണെന്ന് ഉത്തർ പ്രദേശിലെ ഏക മുസ്ലീം മന്ത്രിയായ ഡാനിഷ് ആസാദ് അൻസാരി. താൻ മന്ത്രിയായത് അപ്രതീക്ഷിതമായിരുന്നില്ല എന്നും മറിച്ച് ഒരു സമർപ്പിത പ്രവർത്തകനിൽ പാർട്ടി സ്ഥാപിച്ച വിശ്വാസത്തിന്റെ ഫലമാണെന്നും അൻസാരി പറഞ്ഞു. വെള്ളിയാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസാരി.

യോഗി ആദിത്യനാഥിന്റെ രണ്ടാം സർക്കാരിലെ 52 മന്ത്രിമാരാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. "എനിക്ക് അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്റെ മന്ത്രിസ്ഥാനം എസ്പിക്കും കോൺഗ്രസിനും ബിജെപി നൽകിയ അടിയാണ്. യോഗി സർക്കാരിന്റെ എല്ലാ പദ്ധതികളുടെയും പ്രയോജനം മുസ്ലീങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പദ്ധതികളിൽ മുസ്ലീങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഞാൻ ശ്രമിക്കും," അദ്ദേഹം പറഞ്ഞു. "എന്നെപ്പോലുള്ള ഒരു സാധാരണ പാർട്ടി പ്രവർത്തകന് ഇത്രയും വലിയ അവസരം നൽകിയതിന് പാർട്ടിയോട് ഞാൻ നന്ദി പറയുന്നു. ഞാൻ എന്റെ ചുമതലകൾ പൂർണ്ണ സത്യസന്ധതയോടെ നിർവഹിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

danishazadansari

ബിജെപിയിൽ മുസ്ലീങ്ങൾക്കുള്ള വിശ്വാസം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി നടത്തുന്ന ക്ഷേമപദ്ധതികൾ മുസ്ലീങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ട്. പദ്ധതികളുടെ ആനുകൂല്യം നൽകുന്നതിന് മുമ്പ് ഈ സർക്കാർ ആരോടും ജാതിയും മതവും ചോദിക്കുന്നില്ല. മുസ്ലീങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും ബിജെപിയുടെ മുസ്ലീം വിരുദ്ധത പ്രതിപക്ഷ പാർട്ടികളുടെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒന്നാം യോ ഗി സർക്കാരിൽ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മൊഹ്‌സിൻ റാസയെ മാത്രമായിരുന്നു മന്ത്രി സഭയിൽ ആകെ ഉണ്ടായിരുന്ന മുസ്ലീം മന്ത്രി.

പബ്ലിക് അഡ്മിനിസ്ട്രേഷനിലും ക്വാളിറ്റി മാനേജ്മെന്റിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഡാനിഷ് ആസാദ് അൻസാരി. 2010ൽ ലഖ്‌നൗ സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ ആണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ ചേരുന്നത്. പിന്നീട് ബിജെപിയുമായുള്ള അൻസാരിയുടെ ബന്ധം വളർന്നു. 2018 ഒക്ടോബറിൽ യോഗി സർക്കാരിലെ ഉറുദു ഭാഷാ കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അൻസാരിയെ ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്.

ഇന്നലെ ലഖ്‌നൗവിലെ എ.ബി. വാജ്‌പേയി സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നിഹിതൻ ആയിരുന്നു. യുപിയില്‍ 37 വര്‍ഷത്തിനിടെ കാലാവധി തികച്ച് വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി. കേശവപ്രസാദ് മൗര്യവും ബ്രിജേഷ് പഥക്കും ആണ് ഉപമുഖ്യമന്ത്രിമാർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+