രോഗക്കിടക്കയിലുള്ള ശശികലയുടെ ഭര്‍ത്താവിനും രക്ഷയില്ല, ആരോപണവുമായി ബിജെപി
ശശികലയുടെ ഭര്‍ത്താവിനു നേരെയും ബിജെപിയുടെ ആരോപണം
ചെന്നൈ: രോഗക്കിടക്കയിലുള്ള ശശികലയുടെ ഭര്‍ത്താവിനു നേരെയും ബിജെപിയുടെ ആരോപണം. ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കാര്‍ത്തിക് എന്ന യുവാവിന്റെ അവയവങ്ങളാണ് നടരാജന് ലഭിച്ചത്. പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ എങ്ങനെയാണ് കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ചെന്നൈയിലെത്തിച്ചത് എന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്. തമിഴ്‌നാട്ടിലെ ചട്ടം അനുസരിച്ച് കാര്‍ത്തിക്കിന്റെ അവയവങ്ങള്‍ തഞ്ചാവൂര്‍ ഉള്‍പ്പെടുന്ന മേഖലയിലെ രോഗികള്‍ക്കാണ് ലഭിക്കേണ്ടിയിരുന്നത്.
അസുഖ ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കാന്‍ ശശികലക്ക് കോടതി പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ശശികല വെള്ളിയാഴ്ച ചെന്നൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5 ദിവസത്തെ പരോളാണ് ശശികലക്ക് ലഭിച്ചിരിക്കുന്നത്.

ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കരള്‍ സംബന്ധമായ രോഗത്തിന് ചെന്നെയിലെ ഗ്ലെനീഗിള്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നടരാജനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാര്യ ശശികലയ്ക്ക് ജാമ്യം അനുവദിച്ചത്.
പരപ്പന അഗ്രഹാര ജയിലില്‍ ശശികല സുഖജീവിതം നയിക്കുകയാണ് എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ശശികല ജയിലിനകത്ത് നിന്നും പുറത്ത് പോയി ഷോപ്പിംഗ് നടത്തുന്നതായും എംഎല്‍എമാരെ വരെ കാണുന്നതായും റിവാര്‍ത്തകളുണ്ടായിരുന്നു. ശശികലക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുന്‍ ജയില്‍ ഡിഐജി ഡി രൂപയാണ് സിസിടിവി ദൃശ്യങ്ങള്‍ പുുറത്തുകൊണ്ടുവന്നത്.












Click it and Unblock the Notifications