കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുചിത്വറാങ്കിങില്‍ കൊച്ചിയും തിരുവനന്തപുരവും

  • By Aiswarya
Google Oneindia Malayalam News

കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്വച്ഛ് ഭാരത് പദ്ധതിയുടെ റാങ്കിങ്ങില്‍ കൊച്ചിക്ക് വന്‍ മുന്നേറ്റം. ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളുടെ ആദ്യ പത്തില്‍ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചു. നഗരങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്വച്ഛ് ഭാരത് റാങ്കിങ്ങ് തയാറാക്കിയത്.

കര്‍ണാടകത്തിലെ മൈസൂരുവാണു കേന്ദ്ര നഗരവികസന മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ ഒന്നാമത്. 472 നഗരങ്ങളുള്ള പട്ടികയില്‍ കോഴിക്കോടിന്റെ റാങ്ക് 42 ആണ്.ശുചിത്വത്തിന്റെ കാര്യത്തില്‍ തലസ്ഥാനനഗരങ്ങളില്‍ ബംഗളൂരുവിന് പിറകെ തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്.

kerala-map

ആദ്യ 100 ല്‍ 39 നഗരങ്ങളും ദക്ഷിണേന്ത്യയിലാണ്. ദില്ലിക്ക് 16ാം റാങ്കാണെങ്കില്‍ 429ാം റാങ്കോടെ ഏറ്റവും പിറകിലുള്ള തലസ്ഥാനം ബിഹാറിന്റെ പട്‌നയാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ദക്ഷിണേന്ത്യയാണ് സ്വച്ഛ് ഭാരത് റാങ്കിങ്ങില്‍ മുന്നിട്ടു നില്‍ക്കുന്നത്.

ആദ്യ പത്തിലും കര്‍ണാടകത്തിലെ തന്നെ മറ്റ് നഗരങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത്. ഹാസന്‍, മാണ്ഡ്യ, ബംഗളൂരു എന്നിവയാണ് ആദ്യ പത്തിലുള്ള കര്‍ണാടക നഗരങ്ങള്‍. ആദ്യ 10 റാങ്കിലള്ള നഗരങ്ങള്‍ മൈസൂരു, തിരുച്ചിറപ്പള്ളി , നവീ മുംബൈ, കൊച്ചി, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു (കര്‍ണാടക), തിരുവനന്തപുരം, ഹലിസഹര്‍ (പശ്ചിമബംഗാള്‍), ഗാങ്‌ടോക് (സിക്കിം) എന്നിവയാണ് .

English summary
Mysuru city in Karnataka topped the Swachh Bharat Rankings that were released on Saturday by the Ministry of Urban Development,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X