കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി തുടരും; തീരുമാനം പത്താംനാള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എന്‍ ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റു ചില പേരുകളും പരിഗണിച്ചിരുന്നു എങ്കിലും ബിരേന്‍ സിങ് തന്നെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്താം ദിവസമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബിജെപി തീരുമാനത്തിലെത്തുന്നത്. മൂന്ന് പേരുകളാണ് ഒടുവില്‍ പരിഗണനയ്ക്ക് വന്നതെങ്കിലും ഒടുവില്‍ ബിരേന്‍ സിങിന് തന്നെ നറുക്കു വീഴുകയായിരുന്നു.

s

ബിസ്വജിജ് സിങ്, യുംനം ഖേംചന്ദ് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ബിരേന്‍ സിങിന് രണ്ടാം തവണയാണ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുന്നത്. മൂന്ന് പേരും ബിജെപി കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നിരീക്ഷകരാണ് കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും കിരണ്‍ റിജിജുവും. ഇരുവരും മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തിയിട്ടുണ്ട്.

സോഷ്യലിസ്റ്റുകള്‍ ഒന്നിക്കുന്നു; ആര്‍ജെഡി-എല്‍ജെഡി ലയനം... നിതീഷ് കുമാര്‍ ബിജെപിയെ കൈവിടുമോസോഷ്യലിസ്റ്റുകള്‍ ഒന്നിക്കുന്നു; ആര്‍ജെഡി-എല്‍ജെഡി ലയനം... നിതീഷ് കുമാര്‍ ബിജെപിയെ കൈവിടുമോ

പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര തീരുമാനം നിരീക്ഷകര്‍ അറിയിച്ചു. ഔദ്യോഗികമായി തിരഞ്ഞെടുക്കുകയും ചെയ്തു. ബിരേന്‍ സിങിനെ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി വീണ്ടും സ്വാഗതം ചെയ്യുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഏകകണ്ഠമായിട്ടാണ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനം എടുത്തത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയാണ്. മണിപ്പൂരില്‍ സുസ്ഥിര സര്‍ക്കാര്‍ നിലവില്‍ വരണം. ബിരേന്‍ സിങ് വീണ്ടും മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം, ഗോവയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാര്‍ ആര് എന്ന് ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. ഗോവയില്‍ പ്രമോദ് സാവന്ത് വീണ്ടും തുടരുമെന്നാണ് വിവരം. മറ്റു ചില പേരുകളും പരിഗണിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതാണ് ബിജെപിക്ക് വെല്ലുവിളിയായത്. മറ്റു പല പേരുകളും ചര്‍ച്ചയിലുണ്ടെങ്കിലും അന്തിമ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉത്തര്‍ പ്രദേശില്‍ മാത്രമാണ് വേഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിക്ക് സാധിച്ചത്. ഇവിടെ യോഗി ആദിത്യനാഥ് തുടരും. ഹോളിക്ക് ശേഷം എല്ലാ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. 25ന് വൈകീട്ടാണ് യോഗിയുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരെല്ലാം അന്ന് ലഖ്‌നൗവിലെത്തുമെന്നാണ് വിവരം.

English summary
N Biren Singh Continue to be Manipur Chief Minister; Says BJP Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X