കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് മർദനങ്ങൾ തുടർകഥയാകുന്നു!!! നാഗ്പൂരിൽ നാൽപ്പതുകാരനെ ജനക്കൂട്ടം തല്ലിച്ചതച്ചു!!!

‌നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

നാഗ്പൂർ: ബീഫ് മർദനങ്ങൾ രാജ്യത്ത് തുടർക്കഥയാകുകയാണ്. ബീഫ് കൈവശം വെച്ചുവെന്നു ആരോപിച്ചു നിരപരാധികളെയാണ് തല്ലിച്ചതക്കുന്നത്. വീണ്ടും ബീഫിന്റെ പേരിൽ മർദനം.ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് നാഗ്പൂരിൽ നാൽപതു കാരനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു.നാഗ്പൂരില ബർസിങ്ങിലാണ് സംഭവം നടന്നത്.

crime

സംഭവത്തെ പറ്റി പറയുന്നതിങ്ങനെ: സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സലീം ഇസ്‌മൈല്‍ ഷായെ ബർസിങ്ങിൽ വച്ച്​ നാലംഗ സംഘം തടയുകയായിരുന്നു. അദ്ദേഹത്തെ മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബീഫിന്റെ പേരിൽ മർദനം

ബീഫിന്റെ പേരിൽ മർദനം

ഇന്ന് ഏറ്റവു കൂടുതൽ ജനങ്ങൾ ആക്രമണത്തിന് ഇരയാകുന്നത് ബീഫിന്റെ പേരിലാണ്. ഇതിനെതിരെ സർക്കാർ രംഗത്തു വന്നിട്ടും ഗോരക്ഷപ്രവർത്തകർ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകുകയാണ്.

നാഗ്പൂരിലെ ആക്രമണത്തിന് പിന്നിൽ ഇവർ പ്രഹാർ സംഘടന

നാഗ്പൂരിലെ ആക്രമണത്തിന് പിന്നിൽ ഇവർ പ്രഹാർ സംഘടന

സലീം ഇസ്മൈൽ ഷാ യെ ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് മർദിച്ചത് ഇവർ പ്രഹാർ സംഘടനയിലെ അംഗങ്ങളെന്നു റിപ്പോർട്ട്. ആക്രമികൾക്ക് പ്രദേശത്തെ എംഎൽഎയു മായി അടുത്ത ബന്ധമാള്ളവരാണെന്ന് റിപ്പോർട്ട്

ഗോമാംസത്തെ ചൊല്ലി മർദനം

ഗോമാംസത്തെ ചൊല്ലി മർദനം

സലീമിന്റെ കൈയിലുള്ളത് ഗോമാംസമാണെന്ന് ആരോപിച്ചായിരുന്നു ഇവർ പ്രവാഹർ സംഘടനയുടെ മർദനം. എന്നാൽ തന്റെ കൈവശമുള്ളത് ഗോമാംസം അല്ലെന്ന് ഷാ പറഞ്ഞിട്ടും ഇതു ചെവിക്കൊള്ളാൻ സംഘടന പ്രവർത്തകർ തയ്യാറായില്ല.

ഫോറൻസിക് പരിശോധന

ഫോറൻസിക് പരിശോധന

സലിമിന്റെ കൈവശമുണ്ടായിരുന്ന മാംസം പോലീയ തുടർ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

സലിം ഇസ്‌മൈല്‍ ഷായെ ബീഫ് കൈവശവെച്ചുവെന്ന ആരോപണത്തെ തുടർന്ന് മർദിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

മനുഷ്യനെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കുനനത്

മനുഷ്യനെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കുനനത്

പശുവിന്റെ പേരിൽ നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതിനു ശേഷവും പശുവിന്റെ പേരിൽ ആളുകൾക്കെതിരെ മർദനം അഴിച്ചു വിടുകയാണ്.

മോദിയുടെ വാക്ക് വകവെയ്ക്കാതെ

മോദിയുടെ വാക്ക് വകവെയ്ക്കാതെ

പശുസംരക്ഷണത്തിന്റെ പേരിൽ ആക്രമണങ്ങൽ പാടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ മോദിയുടെ വാക്ക് കാറ്റിൽ പറത്തിയായിരുന്നു ഗോസംരക്ഷകർ. മോദിയുടെ പ അറിയിപ്പുണ്ടായി അര ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ദില്ലിയിൽ പോത്തിന് വണ്ടിയിൽ നിർത്തി കൊണ്ടു പോയിതിന് ഒരു സംഘം ആളുകളെ മർദിച്ചു

English summary
A man was beaten up by locals in Nagpur's Bharsingi area on suspicion of carrying beef. The incident reportedly took place on Wednesda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X