Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ചായയ്ക്ക് തിര.കമ്മീഷന്‍ വിലക്ക്

ലഖ്‌നൊ: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ ചായവിതരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടര്‍മ്മാര്‍ക്ക് സൗജന്യമായി ചായ വിതരണം ചെയ്യുന്ന പരിപാടിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

സൗജന്യ ചായ വില്‍പന വോട്ടര്‍മ്മാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തരപ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷനാണ് മോദിയുടെ നമോ ചായയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ ഫലത്തിലാണ് നടപടി.

modi-tea

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനവദിയ്ക്കില്ലെന്നും ചായയുടെ ചെലവ് ഇനി മുതല്‍ സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നമോ ചായ വിതരണം നിരീക്ഷിക്കാന്‍ കമ്മീഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

മോദി ചായവില്‍പനക്കാരനായിരുന്നെന്നും ചായക്കടക്കാരന് വോട്ട് നല്‍കില്ലെന്നും കോണ്‍ഗ്രസ് നേതാവ് അതിക്ഷേപിച്ചതിന്റെ പ്രതിഷേധമായാണ് മോദി ചായവിതരണവും ചായ പിയ ചര്‍ച്ചയും നടത്തിയത്. താന്‍ സാധാരണക്കാരുടെ പ്രതിനിധിയാണെന്ന് വരുത്തി തീര്‍ക്കാന്‍ മോദിയെ ഇത് സഹായിച്ചു.

പിന്നെ വെളുക്കാന്‍ തേച്ചത് പാണ്ഡായി എന്ന് പറഞ്ഞ അവസ്ഥയായിരുന്നു കോണ്‍ഗ്രസിന്. സിംപതിയുടെ വെളിച്ചത്തില്‍ മോദിയുടെ ചായ വിതരണവും ചര്‍ച്ചയും പൊടിപൊടിക്കുമ്പോള്‍ പറഞ്ഞത് തിരുത്തേണ്ടി വന്നു കോണ്‍ഗ്രസിന്്, മോദി ചായക്കടക്കാരനല്ല, കോണ്‍ട്രാക്ടറായിരുന്നു എന്നായി പിന്നീട്.

മോദിയല്ല താനാണ് ചായക്കടക്കാരനെന്ന് പറഞ്ഞ് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും ചായവിതരണം നടത്തിയിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതേ രീതിയില്‍ പാലാണ് വിതരണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+