കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂലിനെതിരായ സ്റ്റിങ് ഓപ്പറേഷന്‍; മാത്യു സാമുവലിനെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഐപിഎസ് ഉദ്യോഗസ്ഥരും കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട നാരദ ന്യൂസിന്റെ സിഇഒ മാത്യു സാമുവേലിനെതിരെ കൊല്‍ക്കത്ത പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഫയര്‍ എമര്‍ജന്‍സി മന്ത്രി സോവന്‍ ചതോപാധ്യായയുടെ ഭാര്യയുടെ പരാതി പ്രകാരമാണ് കേസ്.

ചതോപാധ്യായ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് വീഡിയോ പുറത്തുവന്നത്. പിന്നീട് അധികാരത്തിലേറിയശേഷം ജൂണ്‍ 17ന് മമതാ ബാനര്‍ജി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രത്യക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

mathewsamuel

ന്യൂ മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനിലാണ് ചതോപാധ്യായയുടെ ഭാര്യ രത്‌ന ചതോപാധ്യായ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് ഡിറ്റക്റ്റീവ് വിഭാഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലീസ് കമ്മീഷണര്‍, ഡിറ്റക്ടീവ് വിഭാഗം, സൈബര്‍ ക്രൈം വിഭാഗം എന്നിവരുള്‍പ്പെടുന്ന സംഘമാണ് കേസെടുത്തിരിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള സംഘം സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയതിനാല്‍ ലോക് സഭാ എത്തിക്‌സ് കമ്മറ്റി നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച് കേസ് കൊല്‍ക്കത്ത ഹൈക്കോടതിയിലും നിലനില്‍ക്കുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ സ്റ്റിങ് ഓപ്പറേഷനെതിരെ മറ്റൊരു അന്വേഷണം പ്രഖ്യാപിച്ചത്.

English summary
Narada sting operation; FIR against journalist Mathew Samuel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X