കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തേടിനടക്കുന്നു, ഒബാമയ്ക്ക് ഒരു സമ്മാനം

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയിലെത്തിയപ്പോള്‍ മോദി കൊടുത്തയച്ചത് മനോഹരമായ ഒരു കാശ്മീരി ഷാളായിരുന്നു. രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ നല്ല സമ്മാനങ്ങള്‍ കൈമാറുക എന്നത് മോദിയുടെ രീതിയാണ്. സ്വാഭാവികമായി സംഭവിക്കുന്നതോ മനപ്പൂര്‍വ്വം ചെയ്യുന്നതോ ആകാം, വെറും കൈയോടെ മോദി അതിഥികളുടെയോ ആതിഥേയരുടെയോ മുന്നിലെത്താറില്ല.

വെറും സ്‌നേഹപ്രകടനം എന്നതിനപ്പുറം വ്യക്തമായ നയതന്ത്ര അര്‍ഥങ്ങള്‍ കൂടിയുണ്ട് ഈ ഉപഹാര കൈമാറ്റങ്ങളില്‍. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സമ്മാനം തിരയുകയാണ് മോദി. ആര്‍ക്കെന്നോ, അമേരിക്കന്‍ പ്രസിഡണ്ട് സാക്ഷാല്‍ ബരാക് ഒബാമയ്ക്ക് വേണ്ടി. സെപ്തംബര്‍ 26 നാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തുന്ന അമേരിക്കന്‍ യാത്രയില്‍ പ്രസിഡണ്ടിന് കൊടുക്കാന്‍ ഒരു സ്‌പെഷല്‍ ഗിഫ്റ്റ് തിരയുകയാണ് മോദി.

modi

ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് മോദി സമ്മാനിച്ചത് ഭഗവദ് ഗീതയായിരുന്നു. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങിന് ഖാദി ജാക്കറ്റ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടിന് യോഗയെക്കുറിച്ചുള്ള പുസ്തകം. ബരാക് ഒബാമയുടെ ഇഷ്ടത്തിന് പറ്റിയ എന്ത് സമ്മാനം നല്‍കും എന്ന സംശയത്തിലാണത്രെ ഇപ്പോള്‍ മോദി.

ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയും ഐക്യരാഷ്ട്രസഭയിലെ പ്രസംഗവും അടക്കം അമ്പതോളം പരിപാടികളാണ് മോദിക്ക് അമേരിക്കയില്‍ ഉണ്ടാകുക എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സെപ്തംബര്‍ 29നായിരിക്കും ബരാക് ഒബാമ നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴം ഒരുക്കുക. സെപ്തംബര്‍ 30 ചൊവ്വാഴ്ച മോദി ഇന്ത്യയില്‍ തിരിച്ചെത്തും.

English summary
Prime Minister Narendra Modi is all set to take forward his gift diplomacy with President Barack Obama when he meets him next week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X