മോദി മാധ്യമങ്ങളെ കണ്ടു: മൂന്ന് വര്‍ഷത്തിനിടെ ആദ്യം, പറയാനുള്ളത് തിരഞ്ഞെടുപ്പിനെക്കുറിച്ച്!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ദീപാവലിയുടെ വാര്‍ഷിക ചടങ്ങിന്‍റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു മോദി മാധ്യമങ്ങളെ കണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നാണ് മോദി മാധ്യമങ്ങളോട് ആഹ്വാനം ചെയ്തത്.

narendra-modi

രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവിയിലെ വികസനത്തിനും ശരിയായ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് അനിവാര്യമാണെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത കൊണ്ടുവരുന്നതിന് മാധ്യമങ്ങള്‍ സഹായിക്കുമെന്നും മോദി പ്രത്യാശ പ്രകടിപ്പിക്കുന്നു. ബിജെപി അധികാരത്തിലെത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് മാധ്യമങ്ങളെ കാണുന്നത്. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് മോദി മാധ്യമങ്ങളോട് സംസാരിച്ചത്.

English summary
Narendra Modi addresses media, speaks about his relations with the press. The meeting was held in BJP head quarters on the behalf of annual BJP celebrations.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്