മോദി പാസ്സായോ? മോദിയുടെ കൂടെ പഠിച്ച ആരുടെയും വിവരങ്ങളില്ല; കൈമലര്‍ത്തി ദില്ലി സര്‍വ്വകലാശാല
1978 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിരുദം നേടിയതെന്നാണ് അവകാശപ്പെടുന്നത്. പ്രമുഖ ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസിന്റെ കറസ്‌പോണ്ടന്റ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് സര്‍വകലാശാലയുടെ മറുപടി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ബിരുദം പാസ്സായെന്ന് പറയുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥികളുടേയും രേഖ കയ്യിലില്ലെന്ന് ദില്ലി സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം. ഒരു വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഈ വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നും അതിനാലാണ് മോദിയുടെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാതാത്തതെന്ന് സര്‍വകലാശാല അറിയിച്ചു.
1978 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിരുദം നേടിയതെന്നാണ് അവകാശപ്പെടുന്നത്. പ്രമുഖ ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസിന്റെ കറസ്‌പോണ്ടന്റ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് സര്‍വകലാശാലയുടെ മറുപടി.

മാതാപിതാക്കളുടെ പേര്
മോദി പഠിച്ചിരുന്ന കാലത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം, പേര്, റോള്‍ നമ്പര്‍, മാതാപിതാക്കളുടെ പേര് എന്നിവയും ചോദിച്ചിരുന്നത്.

സര്‍വ്വകലാശാല
താങ്കള്‍ ആവശ്യപ്പെടുന്ന കാലത്തെ വിവരം ഇവിടെയില്ല എന്നാണ് സര്‍വകലാശാലയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ വിവരം.

ശ്രീധര്‍ ആചാര്യലു
നേരത്തെ വിവരാവകാശ നിയമം വഴി മോഡിയുടെ ബിരുദത്തെ കുറിച്ച് ചോദിച്ച ചോദ്യകര്‍ത്താവിന് മറുപടി നല്‍കാത്തതിനാല്‍ വിവരാവകാശ കമ്മീഷണറായിരുന്ന ശ്രീധര്‍ ആചാര്യലു 25000 രൂപ പിഴ വിധിച്ചിരുന്നു. ഇതിനു പിന്നാലെ ശ്രീധര്‍ ആചാര്യലുവിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

വിവരങ്ങള്‍ ഇല്ലാതാത്തതിന്റെ കാരണം
ഒരു വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഈ വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നും അതിനാലാണ് മോദിയുടെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാതാത്തതെന്ന് സര്‍വകലാശാല അറിയിച്ചു.












Click it and Unblock the Notifications