Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദി പാക്കിസ്ഥാനിലെത്തിയത് ദാവൂദിന്റെ പിറന്നാള്‍ കേക്ക് കഴിക്കാന്‍'

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജനതാദള്‍ യുണൈറ്റഡ് ദേശീയ സെക്രട്ടറി കെ സി ത്യാഗി മോദിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെ രൂക്ഷമായാണ് വിമര്‍ശിച്ചത്. മോദി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ കേക്ക് കഴിക്കാനായാണ് പാക്കിസ്ഥാനില്‍ പോയതെന്ന് അദ്ദേഹം പരിഹസിച്ചു.

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലാണ് വര്‍ഷങ്ങളായി കഴിയുന്നത്. ദാവൂദിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പലവട്ടം അഭ്യര്‍ഥിച്ചിട്ടും പാക്കിസ്ഥാന്‍ അതിനു തയ്യാറായിരുന്നില്ല. അതിനിടെ, പാക്കിസ്ഥാനില്‍വെച്ച് ദാവൂദ് തന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഡിസംബര്‍ 26നാണ് ദാവൂദിന്റെ പിറന്നാള്‍.

modi-in-pakistan

ദാവൂദിനെപ്പോലുള്ള കൊടും കുറ്റവാളികളെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ മടിക്കുമ്പോഴാണ് മോദിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനമെന്നാണ് കെ സി ത്യാഗി സൂചിപ്പിച്ചത്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ വിശ്വാസത്തിലെടുക്കാതെയാണ് മോദിയുടെ സന്ദര്‍ശനമെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം കഴിഞ്ഞ മടങ്ങവെയാണ് മോദി പാക്കിസ്ഥാനിലെത്തുന്നത്. ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയശേഷം മോദി മടങ്ങി. 2004ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് പാക്കിസ്ഥാന്‍ സര്‍ശിച്ചശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക്കിസ്ഥാനിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+