Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ വന്‍ പ്രഖ്യാപനത്തിന് വീണ്ടും സാധ്യത? എന്‍ഡിഎയില്‍ സമ്മര്‍ദ്ദം... പിറകോട്ടുള്ള ചുവട്

ന്യൂഡല്‍ഹി: എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയ ചരിത്രം നരേന്ദ്ര മോദിയുടെ ജീവതത്തില്‍ അപൂര്‍വമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായ ശേഷവും അങ്ങനെ തന്നെ. എന്നാല്‍ കാര്‍ഷിക പരിഷ്‌കരണ നിയമം എന്ന പേരില്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കാന്‍ മോദിയെ പ്രേരിപ്പിച്ച ഘടകമെന്താകും. ഉത്തര്‍ പ്രദേശിലും പഞ്ചാബിലുമുടക്കം ഫെബ്രുവരിയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കാരണമെന്ന് ഒരു വിഭാഗം പറയുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് കാരണമെന്ന് പറഞ്ഞ് കര്‍ഷകര്‍ ഒരു വര്‍ഷമായി തുടരുന്ന സമരത്തെ ചെറുതാക്കി കാണരുതെന്ന് മറുവിഭാഗവും പറയുന്നു. കര്‍ഷകരുടെ വിഷമങ്ങള്‍ മനസിലാക്കി, ആഭ്യന്തര സുരക്ഷ എന്നീ കാര്യങ്ങളാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്ന വശം. പുതിയ വാര്‍ത്ത മറ്റൊന്നാണ്. കാര്‍ഷിക പരിഷ്‌കരണ നിമയം പിന്‍വലിച്ചതിന് പിന്നാലെ മറ്റൊരു സുപ്രധാന പ്രഖ്യാപനം വരാന്‍ പോകുന്നുവെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ദേശീയതലത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുകയാണ്. ബിജെപിയുടെ സഖ്യകക്ഷികള്‍ തന്നെ ഇതിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപിയാകട്ടെ, ജാതി സെന്‍സസ് വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ സവര്‍ണ അനുകൂല നിലപാടാണ് ഇതിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

2

പുതിയ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ബിജെപി ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ നിലപാട് മാറ്റിയേക്കുമെന്നും പറയപ്പെടുന്നു. ജാതി സെന്‍സസ് നടത്തണമെന്നും അങ്ങനെ നടന്നാല്‍ മാത്രമേ ആനുപാതികമായി രാജ്യത്തിന്റെ വിഭവങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കൂ എന്നും ജാതി സെന്‍സസിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

3

ബിജെപി പഴയ നിലപാട് പുനരാലോചിക്കുകയാണ്. ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തുന്നതിനെ അനുകൂലിച്ചേക്കും. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. സുപ്രധാന തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ വൈകാതെ പ്രഖ്യാപിച്ചേക്കും- ബിജെപി നേതാക്കളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നേരത്തെയുള്ള ബിജെപിയുടെ നിലപാട് ജാതി സെന്‍സസിന് എതിരാണ്.

4

2021ല്‍ രാജ്യവ്യാപകമായ സെന്‍സസ് നടക്കേണ്ടതുണ്ട്. ഈ വര്‍ഷം കഴിയാനായി. എന്നാല്‍ ജാതി സെന്‍സസ് ആവശ്യം തള്ളുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബറില്‍ ചെയ്തത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു ജാതി സെന്‍സസ് പ്രധാന അജണ്ടയാക്കി മുന്നോട്ട് പോകുകയാണ്.

5

2015ല്‍ പ്രതിഷേധം കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ബിജെപി നിലപാട് അല്‍പ്പം മയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കാനും തീരുമാനിച്ചു. ഇനി ജാതി സെന്‍സസ് വിഷയത്തില്‍ അനുകൂല നിലപാട് എടുത്തേക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാമത്തെ വിഷയത്തിലും ജനകീയ ആവശ്യം കണക്കിലെടുത്തേക്കുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി രാജ്യത്ത് ജാതി സെന്‍സസ് നടന്നിട്ട് എന്ന കാര്യമാണ് സെന്‍സസിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍

6

അടുത്ത വര്‍ഷം സുപ്രധാനമായ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. പഞ്ചാബ് ഒഴികെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പഞ്ചാബില്‍ അമരീന്ദര്‍ സിങിനെ കൂട്ടുപിടിച്ച് കളം നിറയാന്‍ ബിജെപി ആലോചിക്കുന്നുണ്ട്.

7

2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. ബിജെപി സര്‍ക്കാര്‍ മൂന്നാംതവണയും ഭരണം പിടിക്കണമെന്ന ലക്ഷ്യത്തില്‍ ഇപ്പോള്‍ തന്നെ തന്ത്രങ്ങള്‍ മെനയുകയാണ്. കര്‍ഷകരെ പിണിക്കിയാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. കാര്‍ഷിക പരിഷ്‌കരണ നിയമം ഈ ഘട്ടത്തില്‍ പിന്‍വലിക്കാന്‍ കാരണം ഇതാണ് എന്ന് വിലയിരുത്തുന്ന നിരവധി പ്രമുഖരുണ്ട്. ജാതി സെന്‍സസില്‍ അനുകൂല നിലപാട് ബിജെപി എടുത്താല്‍ അത് പാര്‍ട്ടിക്ക് കൂടുതല്‍ ജനപ്രിയത ലഭിക്കാനിടയാക്കുമെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+