• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നരേന്ദ്ര മോദി ഇസ്രായേലിലേക്ക്; ജൂതരാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

  • By Ashif

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്. ഈ വര്‍ഷം പകുതിയോടെയാണ് സന്ദര്‍ശനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജൂതരാഷ്ട്രം സന്ദര്‍ശിക്കുന്നത്.

ഇരുരാജ്യങ്ങളും നയതന്ത്രബന്ധം തുടങ്ങിയിട്ട് 25 വര്‍ഷമായതിനോടനുബന്ധിച്ചാണ് മോദി ഇസ്രായേലിലേക്ക് പോവുന്നത്. ഇന്ത്യയുടെ ഇസ്രായേല്‍ അംബാഡര്‍ പവന്‍ കപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാവുമെന്ന് അദ്ദേഹം വൈനെറ്റ് വാര്‍ത്താ വെബ്‌സൈറ്റിനോട് പറഞ്ഞു.

പ്രതിരോധ യൂനിറ്റ് തുടങ്ങും

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ നിര്‍മാണ യൂനിറ്റ് ഇന്ത്യയില്‍ തുടങ്ങാന്‍ ഇസ്രായേല്‍ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സന്ദര്‍ശനത്തിനിടെ നടക്കും.

ജൂണിലോ ജൂലൈയിലോ

സന്ദര്‍ശന തിയ്യതി സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല. ജൂണിലോ ജൂലൈയിലോ ആവും സന്ദര്‍ശനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

25 വര്‍ഷത്തെ ബന്ധം

ഇസ്രായേല്‍ പ്രധാനമന്ത്രിയും മോദിയും ഏറെ കാലമായി വളരെ അടുപ്പം നിലനിര്‍ത്തുന്നുണ്ട്. 1992 ജനുവരിയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചത്. എങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇതുവരെ ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടില്ല. മറ്റു മന്ത്രിമാരാണ് സാധാരണ ഇസ്രായേലിലേക്ക് പോവാറ്.

പ്രണബിന്റെ സന്ദര്‍ശനം

മോദി അധികാരത്തിലെത്തിയ ശേഷം 2015 ഒക്ടോബറില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രത്തലവന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ സംഭവമായിരുന്നു അത്. ശേഷം ഇസ്രായേല്‍ പ്രസിഡന്റ് റിയുവിന്‍ റിവ്‌ലിന്‍ ന്യൂഡല്‍ഹിയിലെത്തി. 20 വര്‍ഷത്തിനിടെ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രസിഡന്റാണ് റിവ്‌ലിന്‍.

ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തിപ്പെടുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇസ്രായേലിനോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 2003ലാണ് ആദ്യമായി ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. ഏരിയല്‍ ഷാരോണിന്റെ അന്നത്തെ സന്ദര്‍ശനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായിട്ടുണ്ട്.

മോദി-നെതന്യാഹു ഭായ് ഭായ്

മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് ആദ്യമായിട്ടാണെങ്കിലും മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കും ഉച്ചകോടികള്‍ക്കും എത്തുമ്പോള്‍ ഇരുനേതാക്കളും ചര്‍ച്ച പതിവാണ്. കൂടാതെ ഫോണിലും ബന്ധപ്പെടാറുണ്ട്. 2015ല്‍ പാരിസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ടെലിഫോണില്‍ ഇരുവരും സംസാരിക്കുന്നതിന്റെ സന്തോഷം അന്ന് മോദി തുറന്ന് പറയുകയും ചെയ്തു.

മോദിയുടെ വിദേശയാത്ര

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി ലോകത്തെ പ്രധാനരാജ്യങ്ങളെല്ലാം ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും അദ്ദേഹം ഒന്നിലധികം തവണ പോയി. മോദിയും മറ്റു മന്ത്രിമാരും വിദേശയാത്ര നടത്തിയതുമൂലം വന്ന കുടിശ്ശിക അടുത്തിടെയാണ് എയര്‍ഇന്ത്യക്ക് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തത്. മോദിയുടെ വിദേശയാത്രക്കെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

English summary
Prime Minister Narendra Modi's much-anticipated visit to Israel could take place in mid-2017 in what would be the first such tour by an Indian Premier to the Jewish state, as the two countries mark 25 years of their diplomatic ties. India's Ambassador to Israel Pavan Kapoor told news portal 'Ynet' about the visit and mentioned about efforts to boost defence cooperation with Israel, which is looking to set up manufacturing units in India under 'Make in India' initiative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more