കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റില്‍ ക്ഷേമപദ്ധതികളുണ്ടാകുമോ, മോദിയുടെ സ്വപ്‌ന പദ്ധതികള്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചേക്കും

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി വാഗ്ദാനം ചെയ്ത കാര്യമാണ് ആരോഗ്യ സുരക്ഷ പോളിസി

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് ഇനി കേന്ദ്ര ബജറ്റിന് ഉള്ളത്. വിവിധ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഇതിനോടകം പലരും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യെസ് പറഞ്ഞിട്ടില്ല. ബജറ്റ് ഏത് തരത്തിലുള്ളതായിരിക്കുമെന്ന കാര്യത്തില്‍ പോലും കൃത്യമായ ധാരണയില്ല എന്നാണ് വാസ്തവം.

നേരത്തെ പ്രധാനമന്ത്രി ബജറ്റ് ജനപ്രിയമാകില്ലെന്ന മുന്നറിയിപ്പ് തന്നതും സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ ഉണ്ടെന്ന് ധനമന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളും ആ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ബജറ്റിലുണ്ടാവുമെന്നും സൂചനയുണ്ട്.

ഭവനപദ്ധതി

ഭവനപദ്ധതി

2022 ആകുമ്പോഴേക്ക് എല്ലാവര്‍ക്കും വീട് എന്ന ആശയം നടപ്പിലാക്കണമെന്നാണ് മോദിയുടെ ആഗ്രഹം. എന്നാല്‍ ഭവനനിര്‍മാണ മേഖലയില്‍ ജിഎസ്ടിയുടെ കാഠിന്യത്താല്‍ ദുരിതത്തിലാണ്. ഇക്കാരണത്താല്‍ നിര്‍മാണ മേഖല സ്തംഭിച്ച് കിടക്കുകയാണ്. ഇതിനാല്‍ നിര്‍മാണ മേഖലയിലെ ജിഎസ്ടി കുറയ്ക്കാന്‍ സാധ്യതയുണ്ട്. നാഷണല്‍ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭവന നിര്‍മാണ ഉല്‍പന്നങ്ങള്‍ 12 ശതമാനം ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

റെയില്‍വേ വികസനം

റെയില്‍വേ വികസനം

റെയില്‍വേയില്‍ കാര്യമായ വികസനം കൊണ്ടുവരുമെന്ന് സൂചനയുണ്ട്. റെയില്‍വേയുടെ ആധുനികവത്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും സൂചനയുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കൂടുതല്‍ ട്രെയിന്‍ നിര്‍മാണം ഇന്ത്യയില്‍ തന്നെ നടത്തും. സിഗ്നലുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റും. ഇതനായി 78000 കോടി വകയിരുത്തുമെന്ന് ഉറപ്പായിട്ടുണ്ട്. സുരക്ഷാ സംബന്ധമായ കാര്യങ്ങളും ബജറ്റില്‍ ഉണ്ടാകും

ആരോഗ്യ പദ്ധതികള്‍

ആരോഗ്യ പദ്ധതികള്‍

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി വാഗ്ദാനം ചെയ്ത കാര്യമാണ് ആരോഗ്യ സുരക്ഷ പോളിസി. മരുന്നുകളുടെ വിലനിയന്ത്രണമാണ് ഇതില്‍ പ്രധാനം. രാജ്യത്തുള്ള എല്ലാവിഭാഗത്തെയും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ബജറ്റായതിനാല്‍ ഇക്കാര്യം എന്തായാലും നടപ്പിലാക്കുമെന്നാണ് കരുതുന്നത്. പാവപ്പെട്ടര്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്

ചെറുകിട വ്യവസായം

ചെറുകിട വ്യവസായം

നോട്ടുനിരോധനം, ജിഎസ്ടി എന്നിവയില്‍ തകര്‍ന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിലെ പ്രധാന ആകര്‍ഷണം. ഈ വ്യവസായങ്ങള്‍ക്കുള്ള നികുതി നിരക്കും കുറച്ചേക്കും. പോളിസി നിരക്കുകളും കുറച്ചേക്കും. ഇക്കാര്യം റിസര്‍വ് ബാങ്ക് ഇന്ത്യ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖല

കാര്‍ഷിക മേഖല

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അത്ര മികച്ചതല്ലെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചേക്കും. കര്‍ഷകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയായിരിക്കും സ്വീകരിക്കുക. അതോടൊപ്പം കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനും സാധ്യതയുണ്ട്.

English summary
narendra modis dream project may get big push on union budget 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X