വാരണാസി: 5 നിയമസഭ മണ്ഡലങ്ങളിലും മോദിക്ക് വോട്ട് കുറഞ്ഞു; അടിച്ചുകയറി റായ്, കണക്ക് ഇങ്ങനെ
വാരണാസി: വാരണാസി മണ്ഡലത്തില്‍ തുടർച്ചയായ മൂന്നാം തവണയും വിജയിക്കാന്‍ സാധിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ തിരിച്ചടി അദ്ദേഹത്തിനോ പാർട്ടിക്കോ അടുത്ത കാലത്തൊന്നും മറക്കാന്‍ സാധിക്കുന്നതല്ല. കഴിഞ്ഞ രണ്ട് തവണ ലഭിച്ച ഭൂരിപക്ഷത്തില്‍ വലിയ ഇടിവ് നേരിടേണ്ടി വന്ന നരേന്ദ്ര മോദിക്ക് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായിക്ക് പുറകില്‍ പോകേണ്ടിയും വന്നു.
ഭൂരിപക്ഷത്തിലെ ഇടിവ്
152513 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ വാരണാസിയില്‍ മോദിക്ക് ലഭിച്ചത്. 2024 ലായിരുന്നു നരേന്ദ്ര മോദി ആദ്യമായി വാരണാസിയിയില്‍ മത്സരിച്ചത്. അന്ന് അരവിന്ദ് കെജ്രിവാളിനെതിരെ 3.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2019 ലെ നരേന്ദ്ര മോദിയുടെ രണ്ടാം അങ്കത്തില്‍ അദ്ദേഹത്തിന് 674664 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ എസ് പി സ്ഥാനാർത്ഥി ശാലിനി യാദവിന് 195159 വോട്ട് മാത്രമായിരുന്നു ലഭിച്ചത്. അന്നത്തെ ഭൂരിപക്ഷം 4.7 ലക്ഷം.

കുറഞ്ഞ നിരക്കില്‍ മോദി രണ്ടാമത്
2019 ലെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭൂരിപക്ഷത്തിലുണ്ടായിരിക്കുന്നത് 3.2 ലക്ഷം വോട്ടിന്റെ ഇടിവാണ്. ഏറ്റവും രസകമായ കണക്കെന്ന് പറയുന്നത് രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിജയശതമാന നിരക്കുള്ള (13.49) സിറ്റിങ് പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1991 ലെ തിരഞ്ഞെടുപ്പില്‍ 12.78 ശതമാനത്തിന്റെ വിജയ ശതമാന നിരക്കുള്ള ചന്ദ്രശേഖർ ആസാദ് മാത്രമാണ് ഈ പട്ടികയില്‍ നരേന്ദ്ര മോദിക്ക് താഴെയുള്ളത്. 1984 ലെ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി നേടിയ 72.38 ശതമാനമാണ് ഈ പട്ടികയിലെ ഉയർന്ന നിരക്ക്.
ഇത്തവണ മോദിക്ക് നേടാനായത് ആകെ 612970 വോട്ടാണ്. വോട്ടുകളുടെ എണ്ണത്തില്‍ മാത്രം അറുപതിനായിരത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസാകട്ടെ 460457 വോട്ടുമായി വമ്പന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബിഎസ്പിയുടെ അത്താർ ജമാല്‍ ലാരി 33766 വോട്ടുകളുമായിമൂന്നാമത് എത്തി. വാരണാസി ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന പല നിയമസഭ മണ്ഡലങ്ങളിലും നരേന്ദ്ര മോദി അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു.
നിയമസഭ മണ്ഡലങ്ങളിലെ കണക്ക്
റൊഹാനിയ, സേവാപുരി, വാരണാസി നോർത്ത്, വാരണാസി സൗത്ത്, വാരണാസി കാന്റ് എന്നിങ്ങനെ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് വാരണാസി ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. എല്ലാം എന്‍ഡിഎ മണ്ഡലങ്ങള്‍. റൊഹാനിയ അപ്നദളിന്റേയും ബാക്കിയെല്ലാം ബിജെപിയുടേയും കൈവശം.
2011ലെ സെൻസസ് കണക്കുകൾ പ്രകാരം ഏകദേശം 70 ശതമാനം ഗ്രാമീണരും 13 ശതമാനം ദളിതരും ഉള്ള റൊഹാനിയയിൽ 2019ൽ 145379 വോട്ടുകളാണ് മോദി നേടിയത്. എന്നാല്‍ ഇത്തവണ 2024ൽ പ്രധാനമന്ത്രിയുടെ വോട്ട് 127508 ആയി കുറഞ്ഞു. 2014ൽ 12981 വോട്ടും 2019ൽ 17799 വോട്ടും നേടിയ അജയ് റായ് ഇത്തവണ തന്റെ വോട്ട് വിഹിതം 101225 ആയി ഉയർത്തി. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ എസ്പി പിന്തുണയുണ്ടെങ്കിലും അജയ് റായിയുടെ മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്.

വാരണാസി നോർത്ത് അസംബ്ലി മണ്ഡലത്തിൽ 2019ൽ 139279 വോട്ടായിരുന്നു മോദിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 131241 വോട്ടായി കുറഞ്ഞു. 2019ലെ 39173 വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ 101731 വോട്ടുകൾ നേടിയ കോൺഗ്രസാണ് ഇത്തവണ ഇവിടേയും നേട്ടമുണ്ടാക്കിയത്. .
വാരാണസി സൗത്തിൽ 2019ലെ 1,04,982 വോട്ടിൽ നിന്ന് 97878 വോട്ടിലേക്ക് ഇത്തവണ മോദിയൊതുങ്ങി. 2019 ല്‍ എസ്പി, കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് യഥാക്രമം 19298, 45299 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണ സഖ്യമായി മത്സരിച്ചപ്പോള്‍ അത് 81738 വോട്ടുകളായി ഉയർന്നു 2019ൽ ഇരു പാർട്ടികളുടെയും സ്ഥാനാർത്ഥികൾ നേടിയ വോട്ടിനേക്കാൾ 17141 വോട്ടുകളാണിത്.
14.68 ശതമാനം ദളിത് വോട്ടുകളുള്ള സേവാപുരി 90 ശതമാനം ഗ്രാമീണ അസംബ്ലി മണ്ഡലമാണ്. 2019-ലെ 12800 വോട്ടുകളെ അപേക്ഷിച്ച് 108890 വോട്ടുകൾ നേടിയ മോദിക്ക് 20000-ത്തിലധികം വോട്ടുകളുടെ കുറവാണ് ഇവിടെയുണ്ടായത്. 2019-ൽ സേവാപുരിയില്‍ 8685 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ് ഇത്തവണ അത് 86751 വോട്ടായി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 59936 വോട്ടുകളായി എസ്പി സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
അർബൻ നിയോജക മണ്ഡലമായ വാരണാസി കാൻ്റിൽ കോൺഗ്രസ് 2019-ലെ 41500 വോട്ടിൽ നിന്ന് 86751 ആയി ഉയർന്നത്. കഴിഞ്ഞ തവണ 145922 വോട്ട് നേടിയ ബി ജെ പിക്ക് ഇവിടെയും 9891 വോട്ടിന്റെ കുറവുണ്ടായി. ഫലത്തില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും വാരണാസിയില്‍ പ്രധാനമന്ത്രിക്ക് വോട്ട് കുറഞ്ഞു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications