Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുകശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത് നാഷണല്‍ കോണ്‍ഗ്രസ്

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ നാഷ്ണല്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പാര്‍ട്ടി എംപിമാരായ അക്ബര്‍ ലോണ്‍, ഹസ്നെയ്ന്‍ മസൂദി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ഒമര്‍ അബ്ദുല്ലയും മറ്റൊരു മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളും കശ്മീരില്‍ മുന്‍കരുതല്‍ തടങ്കലിലാണ് ഇപ്പോള്‍. ക്രമസമാധാന പാലനത്തിനായി സാധാരണ സൈനികര്‍ക്ക് പുറമേ 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിന് ഭരണഘടന പ്രകാരം പ്രത്യേക പദവി നല്‍കിയിട്ടുണ്ടെന്നും ജമ്മു കശ്മീര്‍ നിയമസഭയുടെ സമ്മതമില്ലാതെ അവ നീക്കം ചെയ്യാനുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും നാഷ്ണല്‍ കോണ്‍ഫ്രന്‍സ് വാദിച്ചു. സംസ്ഥാനം രാഷ്ട്രപതിയുടെ ഭരണത്തിന്‍ കീഴിലായിരുന്നതിനാല്‍, ജമ്മു കശ്മീരിലെ നിയമസഭയുടെ അധികാരങ്ങള്‍ പാര്‍ലമെന്റിനാണ് അതിനാല്‍ ഇപ്പോഴത്തെ നടപടിയില്‍ അസ്വാഭാവികതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

omar-abdullah-

ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക വ്യവസ്ഥകള്‍ റദ്ദാക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ഈ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആര്‍ട്ടിക്കിള്‍ 370 ലെ സെക്ഷന്‍ 3 ഇപ്രകാരം പ്രസ്താവിക്കുന്നു: ''വ്യവസ്ഥകള്‍ എന്തൊക്കെയാണെങ്കിലും, രാഷ്ട്രപതിക്ക് പൊതു അറിയിപ്പിലൂടെ, ഇപ്പോഴത്തെ നടപടി പ്രവര്‍ത്തനക്ഷമമാകില്ലെന്ന് പ്രഖ്യാപിക്കാം '. എന്നാല്‍ രാഷ്ട്രപതി തന്നെ കേന്ദ്രമന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹരജിയില്‍ വാദിക്കുന്നു, അതിനാല്‍ ഇത് ''ഭരണഘടനാപരമായ പ്രവര്‍ത്തകര്‍ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതിന് തുല്യമാണ്. കശ്മീരിലുള്ളവരുടെയോ അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൂടിയാലോചനയോ സമ്മതമോ ഇല്ലാതെ ഘടനാപരമായ മാറ്റം പ്രാബല്യത്തില്‍ വരുത്തുന്നത് ഏകപക്ഷീയവും നിയമവാഴ്ചയ്ക്ക് വിരുദ്ധവുമാണെന്ന് ഹരജിയില്‍ പറയുന്നു.

article-370-156498

ജമ്മു കശ്മീര്‍ (പുനസംഘടന) നിയമം 2019 - സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത് ഭരണഘടനാപരമായി അസാധുവാണ്. സംസ്ഥാനത്തെ ഒരു കേന്ദ്രഭരണ പ്രദേശം പോലെയുള്ള കുറഞ്ഞ പ്രാതിനിധ്യ രൂപത്തിലേക്ക് തരംതാഴ്ത്താന്‍ ഭരണഘടന പാര്‍ലമെന്റിനെ അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. 1947 ല്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയില്‍ അംഗീകരിച്ച വിശ്വാസത്തെ വഞ്ചിച്ചക്കുകയാണ് പ്രത്യേക പദവി അവസാനിപ്പിക്കുകയെന്നതിലൂടെയുണ്ടായതെന്ന് ഒമര്‍ അബ്ദുല്ല നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഗവണ്‍മെന്റ് തീരുമാനം ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഒറ്റരാത്രികൊണ്ട് റദ്ദാക്കുന്നതിന് തുല്യമാണെന്നും ഹരജിയില്‍ പറയുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+