കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് അബ്ദുല്ലയെയും ഒമറിനെയും കാണാന്‍ ഗവര്‍ണറുടെ അനുമതി തേടി നാഷ്ണല്‍ കോണ്‍ഫറന്‍സ്

  • By S
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന പാര്‍ട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയെയും വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ലയെയും കാണാന്‍ അനുമതി തേടി നാഷണല്‍ കോണ്‍ഫറന്‍സ്. ജമ്മുവില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘത്തെ അനുവദിക്കണമെന്നാണ് നാഷ്ണല്‍ കോണ്‍ഫറന്‍സ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. നേതൃത്വത്തെ സന്ദര്‍ശിച്ച ശേഷം ഭാവി പദ്ധതികള്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.

രാത്രിയാത്രാ നിരോധനം: വയനാട്ടിലെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍,യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യംരാത്രിയാത്രാ നിരോധനം: വയനാട്ടിലെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍,യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യം

ജമ്മു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഷേര്‍-ഇ-കശ്മീര്‍ ഭവനില്‍ വിളിച്ച യോഗത്തില്‍ പാര്‍ട്ടി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടത്തി. സംസ്ഥാനത്തെ സാമുദായിക ഐക്യം, സമഗ്രമായ ജനാധിപത്യ രാഷ്ട്രീയം എന്നിവ ശക്തിപ്പെടുത്തുമെന്ന് നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ യോഗത്തില്‍ പ്രതിജ്ഞയെടുത്തു.

kashmir-157

ജമ്മു കശ്മീരിന്റെ മഹത്വം പുനസ്ഥാപിക്കുന്നതിനായി ഐക്യത്തിന്റെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കും. ജനാധിപത്യപരവും മതേതരവുമായ ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് വഹിച്ച പങ്ക് യോഗം രേഖപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ആര്‍ക്കും അവകാശങ്ങള്‍ നഷ്ടപ്പെടില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായും അദ്ദേഹം പറഞ്ഞു.

വിയോജിപ്പാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന് ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ച് എന്‍സി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളെയും ഉടനടി മോചിപ്പിക്കാനും സ്വതന്ത്ര മുന്നേറ്റത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ജനാധിപത്യം പുനസ്ഥാപിച്ച് സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മുതിര്‍ന്ന നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവരെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മറ്റ് ഉന്നത നേതാക്കളെയും തുടര്‍ച്ചയായി തടങ്കലില്‍ പാര്‍പ്പിച്ചതില്‍ പാര്‍ട്ടി നേതാക്കള്‍ നിരാശ പ്രകടിപ്പിച്ചു.

English summary
National conference seeks permission to meet Farooq Abdullah and Omar Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X