മൂന്ന് ദിവസം 30 മണിക്കൂര്‍, നാളെ ഇളവ് വേണമെന്ന് രാഹുല്‍; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരും. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകണം എന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് ഇ ഡി നോട്ടീസ് നല്‍കി.
വ്യാഴാഴ്ച ഇളവ് വേണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെന്നും അത് അനുവദിച്ച് കൊടുത്തു എന്നുമാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്. ബുധനാഴ്ച ഒമ്പത് മണിക്കൂറോളമാണ് ഇ ഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി ഇതുവരെ 30 മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്.

രാവിലെ 11.35 ഓടെയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തിയത്. അതേസമയം ഇ ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എ ഐ സി സി പരിസരത്ത് ഇന്നും കോണ്‍ഗ്രസിന്റെ കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്.
പലയിടത്തും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, സച്ചിന്‍ പൈലറ്റ്, കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പി ജെബി മേത്തര്‍ എന്നിവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി
നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി ആസ്ഥാനത്തിനും ഇഡി ഓഫീസിനും പുറത്ത് തടഞ്ഞുവച്ചു. പ്രവര്‍ത്തകര്‍ അവിടെ നിന്ന് പ്രകടനങ്ങള്‍ നടത്തുകയും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരെ വലിച്ചിഴച്ച് ബസുകളില്‍ കയറ്റിയത് വിവാദമായിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ കയറ്റുന്നത് തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തടയുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബി ജെ പിയ്ക്ക് ഇതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും എന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ രാത്രി രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി വധേരയ്ക്കൊപ്പം അമ്മെയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ കാണാന്‍ സര്‍ ഗംഗാറാം ആശുപത്രിയിലേക്കാണ് പോയത്. സോണിയ ഗാന്ധിയ്‌ക്കെതിരേയും ചോദ്യം ചെയ്യലിന് ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications