Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ സുരക്ഷാ ഉപദേശക ബോർഡ് പുനഃസംഘടിപ്പിച്ചു; നേതൃത്വം നൽകുക മുൻ റോ മേധാവി

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേശക ബോർഡ് (എൻ‌എസ്‌എബി) പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. മുൻ റോ മേധാവി അലോക് ജോഷിയെ സമിതിയുടെ തലവനായി നിയമിക്കുകയും ചെയ്‌തു കൊണ്ടാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ഭിന്നത ശക്തമാവുകയും അതിർത്തിയിൽ യുദ്ധസമാന സാഹചര്യങ്ങൾ തുടരുകയും ചെയ്യുന്നതിനിടെയാണ് കേന്ദ്രം ഈ പ്രഖ്യാപനം നടത്തിയത്.

ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്നാണ് എൻ‌എസ്‌എബിയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര നീക്കം. എൻ‌എസ്‌എബിയിൽ ഇനി ആറ് അംഗങ്ങളായിരിക്കും ഉണ്ടാവുക. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഒരു കുടക്കീഴിൽ കൊണ്ട് വരുന്നത്.

nsabmeet

അതിൽ മൂന്ന് പേർ സൈനിക പശ്ചാത്തലമുള്ളവരും, രണ്ട് ഐ‌പി‌എസ് ഉദ്യോഗസ്ഥരും, ഒരു ഇന്ത്യൻ വിദേശകാര്യ സർവീസ് (ഐ‌എഫ്‌എസ്) ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു എന്നതാണ് പ്രധാന പ്രത്യേകത. സൈന്യത്തിൽ നിന്ന് മുൻ ദക്ഷിണ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എകെ സിംഗ്, മുൻ വെസ്‌റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പിഎം സിൻഹ, റിയർ അഡ്‌മിറൽ മോണ്ടി ഖന്ന എന്നിവരെയാണ് സമിതിയിലേക്ക് നിയമിച്ചത്.

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരായ രാജീവ് രഞ്ജൻ വർമ്മ, മൻമോഹൻ സിംഗ്, വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥൻ ബി വെങ്കിടേഷ് വർമ്മ എന്നിവർ ചേർന്നാണ് ആറ് അംഗ ബോർഡിലെ മറ്റ് അംഗങ്ങൾ. രാജ്യത്തിന് ഏറെ നിർണായകമായ ഒരു സമയത്താണ് അലോക് ജോഷിയുടെ നേതൃത്വത്തിൽ ചുമതല ഏറ്റെടുക്കുന്ന പുതിയ സമിതിയെ നിയമിക്കുന്നത്.

1998 ഡിസംബറിൽ ആദ്യമായി രൂപീകരിച്ച എൻ‌എസ്‌എബി, ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ ദേശീയ സുരക്ഷാ കൗൺസിലിന് (എൻ‌എസ്‌സി) നൽകുന്നതിനും എൻ‌എസ്‌സി പരാമർശിക്കുന്ന വിഷയങ്ങളിൽ നടപടികളോ പരിഹാരങ്ങളോ നയങ്ങളിലോ ശുപാർശ ചെയ്യുന്നതിനുമായി ദീർഘകാല വിശകലനം നടത്തുന്ന സമിതിയാണ്.

Take a Poll

റഷ്യയിലെ മുൻ ഇന്ത്യൻ അംബാസഡർ പിഎസ് രാഘവൻ തലവനായി 2018ലാണ് അവസാനം ബോർഡ് രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന നിർണായക യോഗങ്ങൾക്ക് ശേഷമാണ് ദേശീയ സുരക്ഷാ ഉപദേശക ബോർഡ് പുനഃസംഘടിപ്പിച്ചത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാനെതിരെ കടുത്ത നടപടികൾ ഉണ്ടാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+