കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധി എഴുതി ചേർത്ത് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്തിയ തീരുമാനത്തില്‍ പുതിയ സുക്ഷാ ഉപാധി വെച്ച് കേന്ദ്രം. പുതിയ നയം ചൊവ്വാഴ്ച ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് വിധേയമാകുമെന്നും ദേശീയ സുരക്ഷയെ ബാധിച്ചേക്കാവുന്ന പ്രതിരോധ മേഖലയിലെ ഏതെങ്കിലും വിദേശ നിക്ഷേപം അവലോകനം ചെയ്യാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നുമാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നത്.

രാജ്യത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് പൊതുവേയുള്ളത്. സർക്കാർ അനുവാദം ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് റൂട്ട്. രണ്ട് - സർക്കാർ അനുമതി ആവശ്യമുള്ള തരം നിക്ഷേപം. ഓട്ടോമാറ്റിക റൂട്ട് വഴി 49 ശതമാനം നിക്ഷേപം നടത്താം. അതിന് മുകളിൽ ഉള്ളവ ഗവൺമെന്റ് റൂട്ട് വഴിയുമാണ് നിക്ഷേപം നടത്തുക.

indochina1

പ്രതിരോധ നിർമാണ മേഖലയിലെ എഫ്ഡിഐക്ക് പ്രത്യേകമായ നാല് നിബന്ധനകൾക്ക് പുറമേ ദേശീയ സുരക്ഷാ ഉപാധിയും ഉൾപ്പെടുന്നു. സുരക്ഷാ അനുമതികളും പ്രതിരോധ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നു. ഓട്ടോമാറ്റിക് റൂട്ടിലൂടെ പ്രതിരോധ മേഖലയിലെ എഫ്ഡിഐ പരിധി 74 ശതമാനമായി ഉയർത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ മെയ് മാസത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
Oxford Covid Vaccine: Volunteer Had Spinal Cord Problem, Says NIH Chief| Oneindia Malayalam

കഴിഞ്ഞ മാസം പുറത്തു വന്ന കരട് പ്രതിരോധ ഉൽപാദന, കയറ്റുമതി പ്രമോഷൻ നയം ഈ മേഖലയിലെ എഫ്ഡിഐയെ ഉദാരവൽക്കരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. ഉൽ‌പാദന സൗകര്യങ്ങളിലേക്ക് സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ദേശീയ സുരക്ഷാ ഉപാധി എന്തിനാണ് അവതരിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, പ്രതിരോധം ഒരു സെൻസിറ്റീവ് മേഖലയായതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!

 ഉപതിരഞ്ഞെടുപ്പ്; യോഗിക്കെതിരെ കച്ചകെട്ടി പ്രിയങ്ക! കോൺഗ്രസ് തന്ത്രം ഇങ്ങനെ, പ്രതീക്ഷയോടെ പ്രതിപക്ഷം ഉപതിരഞ്ഞെടുപ്പ്; യോഗിക്കെതിരെ കച്ചകെട്ടി പ്രിയങ്ക! കോൺഗ്രസ് തന്ത്രം ഇങ്ങനെ, പ്രതീക്ഷയോടെ പ്രതിപക്ഷം

 ബിനീഷ് കൊടിയേരിയുടെ മൊഴികളിൽ വൈരുധ്യമെന്ന് എൻഫോഴ്സ്മെന്റ്: വീണ്ടും വിളിപ്പിക്കും ബിനീഷ് കൊടിയേരിയുടെ മൊഴികളിൽ വൈരുധ്യമെന്ന് എൻഫോഴ്സ്മെന്റ്: വീണ്ടും വിളിപ്പിക്കും

English summary
national security clause has been inserted into the new policy of defence FDI hike to 74 per cent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X