ഹർഭജൻ സിംഗ് കോൺഗ്രസിലേക്കോ? ഹർഭജനൊപ്പം ഫോട്ടോയുമായി നവജ്യോത് സിംഗ് സിദ്ദു
ദില്ലി; പഞ്ചാബിൽ കോൺഗ്രസിന് ഇക്കുറി ജീവൻമരണ പോരാട്ടമാണ്. അധികാരം നിലനിർത്തുമെന്ന് ആവർത്തിക്കുമ്പോഴും മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടി പ്രഖ്യാപനവും ആം ആദ്മിയുടെ വരവുമെല്ലാം പാർട്ടിക്ക് വലിയ വെല്ലുവിളിയാണ് തീർത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ അധികാരം നിലനിർത്താനുള്ള തീവ്ര പദ്ധതികളാണ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുടേയും അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റേയും നേതൃത്വത്തിൽ നടക്കുന്നത്.
അതിനിടെ പുതിയൊരു നീക്കത്തിന് സംസ്ഥാനത്ത് കോൺഗ്രസ് തയ്യാറെടുക്കുകയെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവജ്യോത് സിംഗ് സിദ്ദുവും ഹർഭജൻ സിംഗും തമ്മിലുള്ള ഫോട്ടോയാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. വിശദമായി വായിക്കാം

'ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം, മിന്നും താരമായ ഭാജിക്കൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് നവ്ജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെ ചിത്രം പങ്കിട്ടിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ക്രുിക്കറ്റ് താരം യുവരാജ് സിംഗ് പഞ്ചാബിൽ ബി ജെ പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ദുവിനൊപ്പമുള്ള ഹർഭജൻ സിംഗിന്റെ ചിത്രും വൈറലായിരിക്കുന്നത്.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഹർഭജൻ സിംഗ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഹർഭജനെ അമൃതസറിൽ നിന്നും മത്സരിക്കാൻ സമീപിച്ചെന്ന തരത്തിലായിരുന്നു വാർത്തകൾ. എന്നാൽ അന്ന് ഇത്തരം വാർത്തകളെല്ലാം തള്ളി ഹർഭജൻ സിംഗ് തന്നെ രംഗത്തെത്തി. ശക്തരായ രാഷ്ട്രീയ നേതാക്കൾ ഉണ്ടെന്നിരിക്കെ തനിക്ക് രാഷ്ട്രീയത്തിലിറങ്ങാൻ യാതൊരു താത്പര്യവുമില്ലെന്നും ഹർഭജൻ സിംഗ് പറഞ്ഞിരുന്നു. അതേസമയം ഹർഭജൻ പാർട്ടിയിൽ ചേർന്നാൽ അത് കോൺഗ്രസിനേയും ബി ജെ പിയേയും സംബന്ധിച്ച് വലിയ ബൂസ്റ്റായേക്കും.

അതിനിടെ തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. വിവാദ ഗായകനും പഞ്ചാബി റാപ്പറുമായ ശുഭ്ദീപ് സിംഗ് സിദ്ദു രണ്ടാഴ്ചക്ക് മുമ്പ് കോൺഗ്രസിൽ ചേർന്നിരുന്നു. നിരവധി എ എ പി നേതാക്കളും കോൺഗ്രസിൽ ചേർന്നിരുന്നു. എംഎൽഎമാർ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്.

അതേസമയം തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ അമരീന്ദർ സിംഗിന്റെ പാർട്ടിയിലേക്ക് ചേരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ശിരോമണി അകാലിദളിൽ (എസ്എഡി) നിന്നുള്ള മൂന്ന് മുൻ എം എൽ എമാരും മുൻ കോൺഗ്രസ് എം പിയും ഉൾപ്പെടെ നാല് പേർ ചൊവ്വാഴ്ച ചണ്ഡീഗഡിൽ അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസിൽ ചേർന്നിരുന്നു. സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തോട് കൂടി കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും അമരീന്ദറിന്റെ പാർട്ടിയിലേക്ക് ചേർന്നേക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇക്കുറി പല സിറ്റിംഗ് എം എൽ എമാർക്കും കോൺഗ്രസ് സീറ്റ് നൽകിയേക്കില്ലെന്നുള്ള റിപ്പോർട്ടുകൾ ഉമ്ട്. സീറ്റ് ലഭിച്ചില്ലേങ്കിൽ പാർട്ടി വിടുമെന്ന ഭീഷണി ചിലർ ഉയര്‌ത്തുന്നുണ്ട്. അതിനിടെ പാർട്ടിയിലെ പുതിയ മാറ്റങ്ങളിൽ പല മുതിർന്ന നേതാക്കൾക്കും കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യവും അമരീന്ദർ സിംഗ് മുതലെടുത്തേക്കും. അതേസമയം അമരീന്ദറുമായി സഖ്യത്തിലെത്താനുള്ള ചർച്ചകൾ ബി ജെ പി ആരംഭിച്ചതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു.

ബി ജെ പിയും അമരീന്ദറും സഖ്യത്തിലെത്തിയാൽ അത് പഞ്ചാബ് തിരഞ്ഞെടുപ്പിൽ വലിയ അട്ടിമറി ഉണ്ടാക്കാനുള്ള സാധ്യതകൾ വിലയിരുത്തപ്പെടുന്നുണ്ട്. ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. എന്നാൽ അമരീന്ദർ സിംഗിന്റെ പാർട്ടിയുമായി സഖ്യത്തിലെത്തിയാൽ സംസ്ഥാനത്ത് നേട്ടം കൊയ്യാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.

ബി ജെ പിയും അമരീന്ദറും സഖ്യത്തിലെത്തിയാൽ അത് പഞ്ചാബ് തിരഞ്ഞെടുപ്പിൽ വലിയ അട്ടിമറി ഉണ്ടാക്കാനുള്ള സാധ്യതകൾ വിലയിരുത്തപ്പെടുന്നുണഅട്. ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. എന്നാൽ അമരീന്ദർ സിംഗിന്റെ പാർട്ടിയുമായി സഖ്യത്തിലെത്തിയാൽ സംസ്ഥാനത്ത് നേട്ടം കൊയ്യാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.

അതിനിടെ പഞ്ചാബുൽ അധികാരം ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമരീന്ദർ സിംഗ് രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തുക മാത്രമല്ല തന്റെ ലക്ഷ്യം. മറിച്ച് സംസ്ഥാന ഭരണം പിടിക്കുക കൂടിയാണ്. അധികാരം ലഭിച്ചാൽ മുഖ്യമന്ത്രിയാകുകയെന്നത് മാത്രമല്ല താൻ ആഗ്രഹിക്കുന്നത്. പഞ്ചാബിനെ സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യം. പഞ്ചാബിന്റെ പ്രതാപകാലം തിരിച്ച് കൊണ്ടുവരുന്നതിന് വേമ്ടിയാകും താൻ പ്രവർത്തിക്കുകയെന്നും അമരീന്ദർ സിംഗ് പറഞ്ഞു. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ജനോപകാരപ്രദമായ പ്രഖ്യാപനങ്ങൾ നടത്തുന്ന രീതിയിലും അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരാൻ പോകുന്നില്ലെന്ന് ഉറപ്പാണ്് അതുകൊണ്ടാണ് ഇത്തരത്തിലുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ചന്നി നടത്തുന്നത്.

ദേശീയത ഉയർത്തിയാണ് അമരീന്ദറിന്റെ പ്രചരണങ്ങൾ എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാനെതിരെ രൂക്ഷവിമർശനമാണ് അമരീന്ദർ തന്റെ പ്രസംഗത്തിൽ ഉടനീളം ഉയർത്തിയത്. ഒരു രാജ്യവുമായും ശത്രുത പുലർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഞാൻ വ്യക്തിപരമായി ഒരു പാക്കിസ്ഥാനി വ്യക്തിക്കും എതിരല്ല, പക്ഷേ ഇവിടെ തീവ്രവാദം പ്രചരിപ്പിക്കുകയും രാജ്യത്തിന്റെ അതിർത്തിയിൽ നമ്മുടെ സൈനികരെ കൊല്ലുകയും ചെയ്യുന്ന പാകിസ്ഥാൻ സർക്കാരിനോടും അവിടെയുള്ള തീവ്രവാദ സംഘങ്ങളേയും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 83 പഞ്ചാബ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്. അത്തരമൊരു സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള മരണങ്ങൾ ഒന്ന് ഊഹിച്ച് നോക്കൂ. ഈ സാഹചര്യത്തിൽ ഒരു യഥാർത്ഥ ഇന്ത്യക്കാരനും ഇമ്രാൻ ഖാനെയും പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ബജ്വയെയും തന്റെ സുഹൃത്തെന്ന് വിളിക്കാൻ കഴിയില്ല, നവജ്യോത് സിംഗ് സിദ്ധുവിനെ ലക്ഷ്യം വെച്ച് അമരീന്ദർ പറഞ്ഞു. നേരത്തേ ഇമ്രാൻ ഖാനെ സഹോദരൻ എന്ന് സിദ്ദു വിളിച്ചിരുന്നു. ഇമ്രാൻ ഖാനെ പോലൊരു വ്യക്തിയെ സുഹൃത്തെന്ന് വിളിച്ചാൽ നിങ്ങൾ ഒരിക്കലും ഇന്ത്യയുടെ അഭ്യുതാകാംഷിയാകില്ലെന്നും അമരീന്ദർ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications