കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കൾ ഉടൻ എൻസിപിയിലേക്ക്: മൂന്ന് മാസത്തിനുള്ളിൽ സംഭവിക്കുമെന്ന് അജിത് പവാർ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് തിരിച്ചടിയാവുന്ന പ്രഖ്യാപനവുമായി എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്ന നേതാക്കൾ അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ എൻസിപിയിലേക്ക് മടങ്ങുമെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വ്യക്തമാക്കിയത്. 2019ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമായി പല നേതാക്കളും പാർട്ടി പ്രവർത്തകരും ബിജെപിയിൽ ചേർന്നിരുന്നു.

'ഇങ്ങള് അഭിനയിക്കുന്നത് കാണാൻ കർട്ടന് പിന്നിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്', നോവോടെ സുരഭി ലക്ഷ്മി'ഇങ്ങള് അഭിനയിക്കുന്നത് കാണാൻ കർട്ടന് പിന്നിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്', നോവോടെ സുരഭി ലക്ഷ്മി

 മടങ്ങാൻ തയ്യാർ

മടങ്ങാൻ തയ്യാർ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്നും സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നുമായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറുകണ്ടം ചാടിയവരുടെ പ്രതീക്ഷ. തങ്ങളുടെ പ്രദേശത്തിന്റെ വികസനത്തിനുള്ള പദ്ധതികൾക്ക് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും ഇതിന് അവർക്ക് കരുത്തുനൽകി. എന്നാൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും നിരവധി രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ബിജെപിക്ക് പ്രതിപക്ഷത്തിരിക്കേണ്ടതായി വന്നു.

നേതാക്കൾ നിരാശർ

നേതാക്കൾ നിരാശർ

പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്ന ഈ നേതാക്കൾ നിരാശരാണ്. അവരുടെ പ്രദേശത്തിനായി പദ്ധതികളൊന്നും നടപ്പാക്കാൻ അവർക്ക് കഴിയില്ല. അതിനാൽ, അവർ ഇപ്പോൾ മടങ്ങിവരാൻ തയ്യാറാണെന്നും"പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് എന്നിവിടങ്ങളിൽ മാത്രമല്ല, മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും ഇത് തന്നെ സംഭവിക്കുമെന്ന് അജിത് പവാർ അവകാശപ്പെട്ടു.

വെളിപ്പെടുത്തില്ല

വെളിപ്പെടുത്തില്ല

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിനാൽ ആരാണ് എൻസിപിയിലേക്ക് തിരിച്ചുവരുന്നതെന്ന് പ്രതികരിക്കില്ലെന്നും അജിത് പവാർ പറഞ്ഞു. "ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്ന ചില നേതാക്കൾ ഇപ്പോൾ ഉണ്ട്, പക്ഷേ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചുകഴിഞ്ഞാൽ ഞങ്ങൾ അവരെ അംഗീകരിക്കും. പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലും ചില പ്രധാന നേതാക്കൾ ഉടൻ ഞങ്ങളോടൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നോട്ട് പോകുന്നു

പിന്നോട്ട് പോകുന്നു


തങ്ങൾ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ചില നേതാക്കൾ പറയുകയായിരുന്നു, ഇപ്പോൾ മറ്റൊരാൾ കോലാപ്പൂരിലേക്ക് മടങ്ങുമെന്ന് പറയുന്നു. ഒരാൾ (ഫഡ്‌നാവിസ്) തിരിച്ചെത്തിയില്ല, മറ്റൊരാൾ പിന്നോട്ട് പോകുന്നു, "അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ പൂനെയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് പാട്ടീൽ തിരിച്ചറിഞ്ഞതായും ഇപ്പോൾ കോലാപ്പൂരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പവാർ പറഞ്ഞു. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും സംസ്ഥാന ബിജെപി തലവൻ ചന്ദ്രകാന്ത് പാട്ടീലിനെയും പരിഹസിച്ചു കൊണ്ടായിരുന്നു പവാറിന്റെ പ്രതികരണം.

പുതുച്ചേരി; തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്,ദിനേഷ് ഗുണ്ടുറാവുമായി ചർച്ച നടത്തി നാരായണ സ്വാമിപുതുച്ചേരി; തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്,ദിനേഷ് ഗുണ്ടുറാവുമായി ചർച്ച നടത്തി നാരായണ സ്വാമി

'ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ്..' തിരുവനന്തപുരം നിയുക്ത മേയർ ആര്യയെ ഫോണിൽ വിളിച്ച് മോഹൻലാൽ'ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ്..' തിരുവനന്തപുരം നിയുക്ത മേയർ ആര്യയെ ഫോണിൽ വിളിച്ച് മോഹൻലാൽ

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
NCP leader Ajit Pawar claims BJP leader will join in NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X