കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻസിപിക്ക് സർക്കാർ രൂപീകരിക്കേണ്ടത് ശിവസേനക്കൊപ്പം? ശരദ് പവാർ- ഉദ്ധവ് താക്കറെ ചർച്ച ഇങ്ങനെ..

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനക്ക് ഒപ്പം ചേർന്ന് സർക്കാർ രൂപീകരിക്കനാണ് താൽപ്പര്യമെന്ന് പാർട്ടി തലവൻ ശരദ് പവാർ. ശിവസേന തലവൻ ഉദ്ധവ് താക്കറെയെയാണ് പവാർ നിലപാട് അറയിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് എംഎൽഎമാരുമായി എൻസിപി ബന്ധം പുലർത്തി വരുന്നുമുണ്ട്. സർക്കാർ രൂപീകരണത്തിന് ശിവസേനക്ക് കുടുതൽ സമയം അനുവദിക്കില്ലെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി തിങ്കളാഴ്ച വൈകിട്ട് വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം? മഹാനാടകത്തിന് 24 മണിക്കൂർ നിർണായകം.. പന്ത് എൻസിപിയുടെ കോർട്ടിൽ... മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം? മഹാനാടകത്തിന് 24 മണിക്കൂർ നിർണായകം.. പന്ത് എൻസിപിയുടെ കോർട്ടിൽ...

ഇതോടെയാണ് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്. അതേസമയം സമയമെടുത്ത് ശിവസേനക്കൊപ്പം സർക്കാർ രൂപീകരിക്കാനാണ് എൻസിപി ശ്രമിക്കുന്നതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചൊവ്വാഴ്ച രാത്രി 8.30 വരെയാണ് സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കാൻ ഗവർണർ എൻസിപിക്ക് സമയം അനുവദിച്ചത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ എൻസിപിയെ ക്ഷണിച്ചതായി ശരദവ് പവാർ ശിവസേന തലവനെ ഫോണിൽ അറിയിച്ചിട്ടുണ്ട്. ശിവസേനക്കൊപ്പം ചേർന്നാണ് എൻസിപിക്ക് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കേണ്ടതെന്നും ഇക്കാര്യങ്ങൾ സംസാരിച്ച് ധാരണയിലെത്തുന്നതിന് സമയമെടുത്തേക്കുമെന്നുമാണ് സൂചനകൾ.

 സന്നദ്ധതയറിയിച്ചു, വേണ്ടത് സമയം

സന്നദ്ധതയറിയിച്ചു, വേണ്ടത് സമയം

ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതോടെ ശിവസേനക്ക് സർക്കാർ രുപീകരിക്കാൻ സന്നദ്ധത അറിയിച്ച് നേതാവ് ഏക്നാഥ് ഷിൻഡെയും ശിവസേന നേതാക്കളും ഗവർണറെ കണ്ടിരുന്നു. എന്നാൽ സഖ്യകക്ഷികളുടെ പിന്തുണ സംബന്ധിച്ച കാര്യത്തിൽ ഉറപ്പ് ലഭിക്കാത്തതിനാൽ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ ഒരു സംഘം ശിവസേന നേതാക്കൾ ഗവർണറുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

സമയം അനുവദിക്കില്ലെന്ന്

സമയം അനുവദിക്കില്ലെന്ന്

സർക്കാർ രൂപീകരിക്കാൻ കൂടുതൽ സമയം അനുവദിക്കാനുള്ള ശിവസേനയുടെ ആവശ്യം തള്ളിക്കളഞ്ഞ ഗവർണർ വലിയ മൂന്നാമത്തെ കക്ഷിയായ എൻസിപിയെ സർക്കാർ രൂപീകരിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തുു. ചൊവ്വാഴ്ച രാത്രി 8.30ന് മുമ്പ് നിലപാട് അറിയിക്കാനാണ് ഗവർണറിൽ നിന്ന് എൻസിപിക്ക് ലഭിച്ചിട്ടുള്ള നിർദേശം. സർക്കാർ രൂപീകരണ വിഷയത്തിൽ ശരദ് പവാറും ഉദ്ധവ് താക്കറെയും തമ്മിൽ ചർച്ച നടത്തിയ കാര്യം എൻസിപി നേതാവ് അജിത് പവാർ സ്ഥിരീകരിച്ചിട്ടുണ്ട്.

 എൻസിപി- ശിവസേന ചർച്ചകൾ?

എൻസിപി- ശിവസേന ചർച്ചകൾ?

ചൊവ്വാഴ്ച 11 മണിയോടെ എൻസിപി നേതാക്കളായ മല്ലികാർജ്ജുൻ ഗാർഗെയും ശരദവ് പവാറും തമ്മിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി യോഗം ചേരും. എന്നാൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസും എൻസിപിയും തയ്യാറാവാത്ത പക്ഷം രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രാഷ്ട്രപതി ഭരണം വേണ്ടെന്ന നിലപാടിലാണ് ഇരു പാർട്ടികളുമെങ്കിൽ സർക്കാർ രൂപീകരണം സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് സൂചന. സോണിയാ ഗാന്ധിയുമായുള്ള ഫോൺ സംഭാഷണത്തിന് മുമ്പായി മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് ശരദ് പവാറും ഉദ്ധവ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

 എംഎൽഎമാരുമായി കൂടിക്കാഴ്ച

എംഎൽഎമാരുമായി കൂടിക്കാഴ്ച

അതേസമയം ശിവസേനക്കുള്ളിലും അധികാരത്തിൽ തിരിച്ചെത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന. ശിവസേന നേതാക്കളായ ഏക്നാഥ് ഷിൻഡെ, ആദിത്യ താക്കറെ എന്നിവർ എംഎൽഎമാർ താമസിക്കുന്ന മാധ് ദ്വീപിലെ റിസോർട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച ഇരുവരും ഹോട്ടലിൽ പാർപ്പിച്ചിട്ടുള്ള എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും.

 24 മണിക്കൂർ നിർണായകം

24 മണിക്കൂർ നിർണായകം


288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 145 എംഎൽഎമാരുടെ അംഗബലം അനിവാര്യമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ പക്കലുള്ളത് 105 സീറ്റുകളാണ്. ശിവേസേനക്ക് 56ഉം എൻസിപിക്ക് 54ഉം കോൺഗ്രസന് 44 അംഗങ്ങളുടെ പിന്തുണയുമാണുള്ളത്. ശിവസേന ബിജെപിയുമായി സഹകരിച്ചാൽ പ്രതിസന്ധിക്ക് അവസാനമാകും എന്നാൽ വിട്ടുവീഴ്ചക്ക് ഇരു പാർട്ടികളും തയ്യാറുമല്ല. എൻസിപിയുടേയോ കോൺഗ്രസിന്റെയോ പിന്തുണയില്ലാതെ ശിവസേനക്കും സർക്കാർ രൂപീകരണം വെല്ലുവിളിയായിത്തീരും. അല്ലാത്ത പക്ഷം എൻസിപി- കോൺഗ്രസ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കേണ്ട സാഹചര്യവും ശിവസേനക്ക് മുമ്പിലുണ്ടായേക്കാം. അടുത്ത 24 മണിക്കൂർ മഹാരാഷ്ട്രയെ സംബന്ധിച്ച് നിർണായകമാണ്.

English summary
NCP wants to form govt with Sena, Sharad Pawar tells Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X