കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയ്ക്ക് 229, ഭരിക്കാന്‍ 43 കുറവ്!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് 229 സീറ്റുകള്‍ കിട്ടുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. 195 സീറ്റുകളോടെ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. പ്രവചനം സത്യമായാല്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇത്തവണ. കേവല ഭൂരിപക്ഷത്തിന് 43 സീറ്റുകളുടെ കുറവുണ്ടെങ്കിലും നരേന്ദ്രമോദിക്ക് തന്നെയാണ് പ്രധാനമന്ത്രിയാകാനുള്ള സാധ്യത.

ദേശീയ ടി വി ചാനലായ എന്‍ ഡി ടി വിയാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഭിപ്രായ വോട്ടെടുപ്പ് ഫലവുമായി രംഗത്തെത്തിയിരിക്കുന്നത്. യു പി എ വെറും 129 സീറ്റുകളിലേക്ക് ഒതുങ്ങും എന്നതാണ് സര്‍വ്വേയിലെ വെളിപ്പെടുത്തല്‍. യു പി എയ്ക്ക് നേതൃത്വ നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടുക കേവലം 106 സീറ്റുകളാണ്.

election

നരേന്ദ്ര മോദി പ്രഭാവമാകും ഇത്തവത്തെ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ നിയന്ത്രിക്കുക എന്നാണ് സര്‍വ്വേ ഫലം നല്‍കുന്ന സൂചന. യു പിയിലെ 80 സീറ്റുകള്‍ സര്‍വ്വേ ബി ജെ പിക്ക് പ്രവചിക്കുന്നത് 40. കര്‍ണാടക, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. കേരളത്തില്‍ ഇത്തവണയും ബി ജെ പി അക്കൗണ്ട് തുറക്കില്ല എന്നാണ് സര്‍വ്വേ പറയുന്നത്.

സി പി എം നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിക്ക് 55 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. 18 സീറ്റുകളോടെ ഇടതുപാര്‍ട്ടിയും 17 സീറ്റുകളോടെ ബിജു ജനതാദളും 13 സീറ്റുകളോടെ എസ് പിയും മൂന്നാം മുന്നണിയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസും ജയലളിതയും എ ഐ എ ഡി എം കെയും ഉള്‍പ്പെടെ മറ്റുള്ളവര്‍ 130 സീറ്റുകളില്‍ ജയിക്കും. തൃണമൂലിന് 32 ഉം ജയയ്ക്ക് 27 ഉം ആപ്പ് പാര്‍ട്ടിക്ക് നാലും സീറ്റുകള്‍ കിട്ടും.

English summary
According to NDTV survey, the NDA is likely to win 229 seats in the Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X