നീറ്റ് പരീക്ഷ..'വസ്ത്രാക്ഷേപം' കേരളത്തില്‍ മാത്രമല്ല!! ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയോട് ചെയ്തത്....

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: ഞായറാഴ്ച നടന്ന സിബിഎസ്ഇയുടെ നീറ്റ് പരീക്ഷയ്ക്ക് മുമ്പ് കണ്ണൂരിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചു പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ കേരളത്തില്‍ മാത്രമേല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത് എന്ന് വ്യക്തമാവുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്യാര്‍ഥിനികള്‍ക്കു കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടിവന്നത്.

ബംഗളൂരുവില്‍ നേരിട്ടത്

ബംഗളൂരുവില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരിട്ടത് ഞെട്ടിക്കും. പപരിശോധനയ്ക്കിടെ അധികൃതര്‍ പെണ്‍കുട്ടിയുടെ കമ്മല്‍ മുറിച്ചു മാറ്റുകയായിരുന്നു. ഇതു കൂടാതെ പരിശോധനയ്ക്കിടെ ചില വിദ്യാര്‍ഥിനികളുടെ മുടി അഴിപ്പിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

സംഭവം നടന്നത്

ബംഗളൂരുവിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥിനിക്കാണ് മോശം അനുഭവമുണ്ടായത്. അധികൃതര്‍ കമ്മല്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്നു പരീക്ഷ തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെ പുതിയ കമ്മലിനായി വിദ്യാര്‍ഥിനിക്ക് അലയേണ്ടിവന്നു.

പരിഭ്രാന്തരായി

കമ്മല്‍ കാതില്‍ തൂങ്ങിനിന്നതിനെ തുടര്‍ന്ന് പരിഭാന്ത്രിയിലായ വിദ്യാര്‍ഥിനിക്കും പിതാവിനും കാത്തു കുത്തുന്നയാളുടെ അടുത്തേക്ക് ഓടേണ്ടിവന്നു. ഒടുവില്‍ തൂങ്ങിനിന്ന കമ്മലിന്റെ ഭാഗം മുറിച്ചു നീക്കിയ വിദ്യാര്‍ഥിനി പരീക്ഷ തുടങ്ങാന്‍ അഞ്ചു മിനിറ്റ് മാത്രം ശേഷിക്കെയാണ് പരീക്ഷാഹാളില്‍ എത്തിയത്.

ഇതായിരുന്നു നിര്‍ദേശം

വലിയ കമ്മലുകള്‍ അണിഞ്ഞ് പരീക്ഷയ്ക്ക് എത്തരുതെന്നു മാത്രമായിരുന്നു തങ്ങള്‍ക്കു ലഭിച്ച നിര്‍ദേശമെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. എന്നാല്‍ ചെറിയ കമ്മലുകള്‍ ധരിച്ചെത്തിയവരെപ്പോലും പരീക്ഷാ ഹാളിലേക്കു കടത്തിയില്ലെന്ന് അവര്‍ പരാതിപ്പെട്ടു.

കണ്ണൂരില്‍ സംഭവിച്ചത്

കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ പരിശോധനയ്ക്കിടെ കടുത്ത അപമാനമാണ് വിദ്യാര്‍ഥിനികള്‍ക്കു നേരിട്ടത്. ഒരു വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം വരെ അഴിപ്പിച്ചപ്പോള്‍ മറ്റൊരു വിദ്യാര്‍ഥിനിയുടെ ബ്രായും അഴിപ്പിച്ചിരുന്നു.

കേസെടുത്തു

കണ്ണൂരിലെ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഉന്നതതല അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും സംസ്ഥാന കമ്മീഷന്‍ പറഞ്ഞിരുന്നു.

വിശദീകരണം തേടി

സിബിഎസ്ഇ റീജ്യനല്‍ ഡയറക്ടറോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടത്.

English summary
Girls faced many problems all over india in neet exam. Earlier state human rights commission registered case in kerala.
Please Wait while comments are loading...