കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിയെ ഒറ്റിക്കൊടുക്കാന്‍ നെഹ്‌റുവിന്റെ കത്ത്...

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നേതാജി സുഭാഷ് ചന്ദ്ര ബോസിനെ ജവഹര്‍ലാല്‍ നെഹ്‌റു എന്തിനാണ് ഇത്രയധികം ഭയപ്പെട്ടിരുന്നത്. നേതാജിയുടെ കുടുംബത്തെ ദീര്‍ഘകാലം നെഹ്‌റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിറകേ ഒരു ഞെട്ടിക്കുന്ന വിവരം കൂടി.

സുഭാഷ് ചന്ദ്രബോസിനെ ഒറ്റിക്കൊടുക്കുന്നതിന് സമാനമായ കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എഴുതിയെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കത്ത് പുറത്തായിരിക്കുകയാണ്.

Nehru Netaji

രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ചുതണ്ട് ശക്തികളില്‍ പെട്ട ജപ്പാനും ജര്‍മനിയും ആയിട്ടായിരുന്നു നേതാജിക്ക് ബന്ധം. ജര്‍മനിയുടെ സഹായത്തോടെയാണ് അദ്ദേഹം ഐഎന്‍എ രൂപീകരിക്കുന്നത്. അതുകൊണ്ട് തന്നെ സഖ്യകക്ഷികള്‍ക്കെതിരെ യുദ്ധം ചെയ്ത സുഭാഷ് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം യുദ്ധക്കുറ്റവാളിയായിരുന്നു.

സുഭാഷ് ചന്ദ്രബോസ് റഷ്യയിലേക്ക് കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്‌ലിയ്ക്ക് നെഹ്‌റു എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നെഹ്‌റുവിന്റേതെന്ന് പറയുന്ന കത്തിന്‍ലെ വരികള്‍ ഏതൊരു രാജ്യസ്‌നേഹിയേയും ഞെട്ടിക്കുന്നതാണ്.

ബ്രിട്ടന്റെ യുദ്ധക്കുറ്റവാളിയായ സുഭാഷ് ചന്ദ്രബോസിനെ റഷ്യയിലേക്ക് കടക്കാന്‍ സ്റ്റാലിന്‍ അനുവദിച്ചിട്ടുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നാണ് നെഹ്‌റു എഴുതിയിരിക്കുന്നത്. സഖ്യരാജ്യം എന്ന നിലയില്‍ റഷ്യ ബ്രിട്ടനെ വഞ്ചിച്ചിരിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടു എന്ന കരുതുന്ന വിമാനാപകടം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഈ കത്ത് എഴുതിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ ദുരൂഹതകളിലേക്കാണ് നേതാജിയുടെ ജീവിതം നയിക്കുന്നത്.

English summary
Nehru's letter regarding Subhash Chandra Bose to British PM revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X