ട്രംപ് ഇന്നേ വരെ സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ല, ഭക്ഷണത്തിന്റെ കാര്യത്തില്‍ ആശങ്കയുമായി യുഎസ്!!
ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭക്ഷണ ക്രമീകരണത്തില്‍ ആശങ്കയുണ്ടെന്ന് യുഎസ് അധികൃതര്‍. ഇന്ത്യയില്‍ സസ്യഭക്ഷണമാണ് ട്രംപിനായി ഒരുക്കുന്നത്. എന്നാല്‍ ട്രംപ് ജീവിതത്തില്‍ ഇതുവരെ സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ലെന്ന് പ്രസിഡന്റ് ടീമിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഭക്ഷണത്തോട് അദ്ദേഹത്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

ട്രംപ് എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനൊപ്പം സലാഡ് കഴിക്കാറുണ്ട്. ഇത് വെജിറ്റേറിയനാണ്. എന്നാല്‍ അതല്ലാതെ അദ്ദേഹം സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടേയില്ലെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു. ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം എന്ത് ചെയ്യുമെന്ന് അറിയില്ല. അവരുടെ കൈവശം ചീസ് ബര്‍ഗറുകള്‍ ഉണ്ടാവില്ലെന്ന് അറിയാമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദിവസേന ട്രംപിന്റെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരാറുണ്ട്. പക്ഷേ അതിലൊന്നും സസ്യാഹാരം ഇല്ല.
സ്റ്റേയ്ക്കുകള്‍, ബര്‍ഗറുകള്‍, ഇറച്ചി കൊണ്ടുള്ള അപ്പം എന്നിവയാണ് ട്രംപിന്റെ ഭക്ഷണത്തില്‍ സാധാരണയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അദ്ദേഹത്തിന് ഇത്തരം ഭക്ഷണങ്ങളൊന്നും ലഭിക്കില്ല. ബ്രോക്കോളി സമൂസ, റോട്ടികള്‍, ഖമന്‍, തേനില്‍ മുക്കിയ ബിസ്‌കറ്റുകള്‍. ഐസ് ചായ എന്നിവയാണ് പ്രധാനമായും ട്രംപിന്റെ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം ഗുജറാത്തില്‍ സ്റ്റൈലില്‍ പാകം ചെയ്തതായിരിക്കും.
Recommended Video
അതേസമയം ട്രംപിന് വെജ് ബര്‍ഗര്‍ മെനുവില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ട്രംപിന്റെ ഉച്ചഭക്ഷണം. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വിരുന്നുമുണ്ടാവും. നേരത്തെ ട്രംപ് വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍, അവിടെയൊക്കെ അദ്ദേഹത്തിന്റെ ഡയറ്റിനനുസരിച്ച് ഭക്ഷണങ്ങള്‍ ഉണ്ടാക്കിയിരുന്നു. ട്രംപിന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റായ മക്‌ഡൊണാള്‍ഡ്‌സും ഇന്ത്യയില്‍ ബീഫ് ബര്‍ഗര്‍ മെനുവില്‍ ഉള്‍പ്പെടുത്താത്തത് കൊണ്ട് ട്രംപിന് പുറത്ത് നിന്ന് വാങ്ങാനും സാധിക്കില്ല.












Click it and Unblock the Notifications