പുതിയ ബാബറി മസ്ജിദ്; ഡിസംബര്‍ 6ന് തറക്കല്ലിടും എന്ന് എംഎല്‍എ, എതിര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും
പുതിയ ബാബറി മസ്ജിദ് നിര്‍മിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍. മുര്‍ഷിദാബാദില്‍ ഡിസംബര്‍ ആറിന് നടക്കുന്ന മസ്ജിദിന്റെ തറക്കല്ലിടല്‍ കര്‍മത്തിന് നിരവധി മുസ്ലിം നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 33ാം വാര്‍ഷികത്തിലാണ് പുതിയ ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുമ്പോഴാണ് തൃണമൂല്‍ എംഎല്‍എ പള്ളി നിര്‍മിക്കുന്ന കാര്യം പറഞ്ഞത്. മുര്‍ഷിദാബാദിലെ ബെല്‍ദംഗയിലാണ് തറക്കല്ലിടല്‍ കര്‍മം നടക്കുക. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഹുമയൂണ്‍ കബീര്‍ വിശദീകരിച്ചു. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നു.

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്യുന്നത് എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി. ക്രമിനല്‍ രാഷ്ട്രീയമാണ് തൃണമൂല്‍ നടത്തുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആശിര്‍വാദത്തോടെയാണ് കബീര്‍ ഇക്കാര്യം പറഞ്ഞതെന്നും ഭാട്ടിയ ആരോപിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് മനസിലാക്കിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ബംഗാളിന്റെ ഐക്യം തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഹിന്ദുക്കളെ അപമാനിക്കുകയാണ് ചെയ്യുന്നെതന്നും കേന്ദ്രമന്ത്രി സുകന്ത മജുംദാര്‍ പറയുന്നു. ബാബറി മസ്ജിദ് നിര്‍മിക്കന്‍ ഒരു കല്ല് പോലും ഇടാന്‍ അനുവദിക്കില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസിന്റെ പ്രതികരണം ഇങ്ങനെ
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തുവന്നു. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി അമ്പലവും പള്ളിയും ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് നിര്‍മിക്കുന്നതിന് തങ്ങള്‍ എതിരല്ല. പള്ളിയും അമ്പലവും നിര്‍മിക്കാം. എന്നാല്‍ അത് തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണെങ്കില്‍ ശരിയല്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
എല്ലാ വര്‍ഷവും ഡിസംബര്‍ ആറിന് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ റാലി സംഘടിപ്പിക്കാറുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഈ റാലി. മമത ബാനര്‍ജി, അഭിഷേക് ബാനര്‍ജി പോലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യും. ഇത്തവണ പാര്‍ട്ടിയുടെ യുവജനവിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
1992ലാണ് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തത്. നിരവധി ആര്‍എസ്എസ്, ബിജെപി സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ കേസില്‍ പ്രതികളായിരുന്നു. എല്ലാവരെയും കോടതി വെളുതെവിട്ടു. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത് സുപ്രീംകോടതി ഉത്തരവിറക്കുകയും ചെയ്തു. പകരം മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ പള്ളിയുടെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.












Click it and Unblock the Notifications