Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്സറുലിനെ ചുട്ടുകൊന്നതില്‍ കുറ്റബോധമില്ല... ഇപ്പോഴും പറയുന്നത് മുസ്ലീം വിദ്വേഷം...

ലൗ ജിഹാദാരോപിച്ച് മുസ്ലീം യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തി ചുട്ട് കരിച്ച സംഭവത്തിലെ പ്രതി ശംഭുലാലിന്‍റെ ജയിലില്‍ നിന്നുള്ള വീഡിയോ പുറത്ത്. ബംഗാള്‍ സ്വദേശിയായ അഫ്റസൂല്‍ ഖാന്‍ എന്നയാളെയാണ് ശംഭുലാല്‍ കൊന്ന് ചുട്ടുകരിച്ചത്. കൊലപാതകത്തില്‍ തനിക്ക് ഒരു കുറ്റബോധമില്ലെന്നും തന്‍റെ ജീവന് ജയിലില്‍ വധ ഭീഷണിയുണ്ടെന്നും ജയില്‍ നിന്ന് റെക്കോഡ് ചെയ്ത് പുറത്തുവിട്ട വീഡിയോയില്‍ ഇയാള്‍ പറയുന്നു. അതേസമയം മുസ്ലീം വിദ്വേഷം തന്നെയാണ് വീഡിയോയില്‍ ഉടനീളം ശംഭുലാല്‍ പ്രകടിപ്പിച്ചത്.

മഴുകൊണ്ട് വെട്ടി ചുട്ടു കൊന്നു

മഴുകൊണ്ട് വെട്ടി ചുട്ടു കൊന്നു

കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്ന അഫ്റുസല്‍ ഖാനെ ശംഭുലാല്‍ മഴുവിന് വെട്ടി ചുട്ടു കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ രാജ്‌സാമന്തില്‍ വെച്ചാണ് മുഹമ്മദ് അഫ്രാസുലിനെ ശംഭുലാല്‍ റീഗര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

വീഡിയോ പ്രചരിപ്പിച്ചു

വീഡിയോ പ്രചരിപ്പിച്ചു

ലൗ ജിഹാദ് ആരോപിച്ചാണ് ഇയാള്‍ അഫ്റസൂല്‍ ഖാനെ ചുട്ടെരിച്ച് കൊന്നത്. ശംഭുലാല്‍ അഫ്റസൂലിനെ ചുട്ടെരിക്കുന്നത് പതിനഞ്ച്കാരനായ മരുമകന്‍ ആണ് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഇയാളുടെ നിര്‍ബന്ധപ്രകാരമായിരുന്നു കുട്ടി വീഡിയോ പിടിച്ചതും പ്രചരിപ്പിചതും. എന്നാല്‍ ഒരു യുവതിയുമായി ശംഭുലാലിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ ജയിലിലാണ്.

ഇസ്ലാം വിരുദ്ധത

ഇസ്ലാം വിരുദ്ധത

ഇസ്ലാം വിരുദ്ധത വളര്‍ത്തുക ഇസ്ലാം വിരുദ്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശംഭുലാല്‍ ലൗ ജിഹാദ്, ഹിന്ദു സഹോദരി എന്നൊക്കെ വീഡിയോയില്‍ പറഞ്ഞതെന്നും ഒരു ബാങ്ക് മാനേജര്‍ക്ക് യുവതിയെ കാഴ്ചവയ്ക്കാനും ശംഭുലാല്‍ ശ്രമിച്ചുവെന്നും പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു,

വീഡിയോ മൊബൈലില്‍

വീഡിയോ മൊബൈലില്‍

ജയിലില്‍ നിന്ന് മൊബൈലില്‍ റെക്കോ‍ഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ഇയാള്‍ പുറത്തുവിട്ടിരിക്കുന്നത്. തല മൂടിയ നിലയില്‍ മറ്റൊരു പേപ്പറില്‍ നോക്കി വായിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്.

തെല്ലും കുറ്റബോധമില്ല

തെല്ലും കുറ്റബോധമില്ല

എന്‍റെ ജീവിതം ഞാന്‍ തന്നെയാണ് നശിപ്പിച്ചത്. എന്നാല്‍ എനിക്ക് കുറ്റബോധമില്ല. ഒരു ഹിന്ദു പെണ്‍കുട്ടിയെ വഴി തെറ്റിക്കുന്നത് കണ്ട് നില്‍ക്കാന്‍ തനിക്ക് പറ്റില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

ജീവന് ഭീഷണി

ജീവന് ഭീഷണി

വളരെ സുരക്ഷിതമായി ജയിലില്‍ തന്നെയാണ് താന്‍ ഉള്ളത്. എന്നാല്‍ ജീവന് ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം ബ്രാഹ്മണനാണെന്ന് പറഞ്ഞ് തന്‍റെ പ്രവൃത്തിയെ വാഴ്ത്തി സഹതടവുകാരനായ ഒരാള്‍ തന്നെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അയാള്‍ മുസ്ലീമാണെന്ന് പിന്നീട് തനിക്ക് മനസിലായെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നു.

സുരക്ഷാ വീഴ്ച

സുരക്ഷാ വീഴ്ച

അതേസമയം ശംഭുലാലിന്‍റെ വീഡിയോ പുറത്തെത്തിയതോടെ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യത്തില്‍ അന്വേഷണം നടത്താന്‍ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ ഉത്തരവിട്ടു.

ഫോണ്‍ കണ്ടെത്തിയില്ല

ഫോണ്‍ കണ്ടെത്തിയില്ല

അതേസമയം ശംഭുലാല്‍ ഉപയോഗിച്ച ഫോണ്‍ അയാളില്‍ നിന്ന് കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. ഫോണിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+