കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവേശന കവാടം മുതല്‍ ലിഫ്റ്റില്‍ വരെ കൈക്കൂലി,പ്രസവ വാര്‍ഡിലെ യുവതിയുടെ മരണത്തിന് കാരണവും കൈകൂലി

  • By ഭദ്ര
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന കൈക്കൂലി കൊള്ള പുറത്ത് വന്നത് കഴിഞ്ഞ ദിവസത്തിലാണ്. പ്രസവത്തിന് ശേഷം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത യുവതിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ സംഘര്‍ഷം നടന്നത്.

ആശുപത്രിയുടെ പ്രവേശന കവാടം മുതല്‍ ലിഫ്റ്റ് ഓപറേറ്റര്‍ വരെ രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നു എന്നാണ് പറയുന്നത്. രോഗികളുടെ ബന്ധുക്കളെ ചൂഷണം ചെയ്യുന്നതില്‍ താഴെ തട്ടിലെ ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുണ്ട്.

യുവതിയുടെ മരണം

യുവതിയുടെ മരണം


മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് അഡ്മിറ്റ് ആക്കിയ രേഷ്മ ബീവി എന്ന യുവതിയാണ് കഴിഞ്ഞ ദിവസത്തില്‍ പ്രസവ വാര്‍ഡില്‍ മരിച്ചത്. പ്രസവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവിനോട് നഴ്‌സ് 1000 രൂപ ചോദിക്കുകയായിരുന്നു. എന്നാല്‍ 125 രൂപ മാത്രമായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ നഴ്‌സ് ഇത് വാങ്ങിക്കാന്‍ തയ്യാറായില്ല.

സംഘര്‍ഷത്തിനിടയില്‍

സംഘര്‍ഷത്തിനിടയില്‍


പൈസയുടെ പേരില്‍ ഇരുവരും വാക്ക് തര്‍ക്കത്തിലായി. തര്‍ക്കം പരിഹരിക്കാന്‍ ഇടപ്പെട്ട രേഷ്ടമയെ നഴ്‌സ് തള്ളിയിട്ടു. പ്രസവം കഴിഞ്ഞ് ഒരു ദിവസം മാത്രമായ സ്ത്രീയെയാണ് ഇവര്‍ തള്ളിയിട്ടത്.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്


രാവിലെ 9 മണിയോടെ രേഷ്മയ്ക്ക് ഫിക്‌സ് വരുകയും ഡോക്ടര്‍മാരോ നഴ്‌സുമാരോ പരിശോധിക്കാന്‍ വരുകയും ചെയ്തില്ല. ആശുപത്രിയില്‍ ബന്ധുക്കള്‍ എത്തിമ്പോഴേക്കും രേഷ്മ മരിക്കുകയായിരുന്നു. വിവരം പല തവണ അറിയിച്ചിട്ടും യുവതിയെ നോക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

 മറ്റു രോഗികള്‍

മറ്റു രോഗികള്‍


രേഷ്മയുടെ മരണം ആശുപത്രിയില്‍ പരിഭ്രാന്തി പടര്‍ത്തി. രോഗികളുടെ ബന്ധുക്കള്‍ നടത്തിയ തുറന്ന് പറച്ചില്ലില്‍ നിന്നാണ് ഓരോ നിമിഷത്തിലും ആശുപത്രിയിലെ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. രോഗിയെ കാണുന്ന പാസ് എടുക്കാന്‍ ഒരാള്‍ക്ക് 400 രൂപയാണ് ഇവര്‍ വാങ്ങുന്നത്. മാത്രമല്ല രോഗിയെ ലിഫ്റ്റില്‍ കൊണ്ടു പോകുമ്പോള്‍ ലിഫ്റ്റ് ഓപറേറ്റര്‍ വരെ പണം ചോദിക്കുന്നു. രോഗിയെ വന്ന് നോക്കുന്ന നഴ്‌സുമാര്‍ ബന്ധുക്കളില്‍ നിന്നും അനാവശ്യമായി പണം കൈപ്പറ്റാറുണ്ടെന്നും ഇവര്‍ തുറന്ന് പറഞ്ഞു.

 റോഡില്‍ സംഘര്‍ഷം

റോഡില്‍ സംഘര്‍ഷം


യുവതിയുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിയുടെ റോഡ് ജനങ്ങള്‍ തടങ്ങ് പ്രതിഷേധം നടത്തി. സംഭവത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

English summary
A woman died at the R G Kar Medical College on Sunday morning after she was allegedly shoved by an attendant for refusing to pay a bribe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X