കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്; 'പേരും കൊടിയും ജമ്മുവിലെ ജനം തീരുമാനിക്കും'

Google Oneindia Malayalam News

ശ്രീനഗർ: പുതിയ പാർട്ടി പ്രഖ്യാപിച്ച് കോഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ പേരും കൊടിയും ജമ്മുവിലെ ജനം തീരുമാനിക്കും. ജമ്മുകാശ്മീന്റെ പൂർണസംസ്ഥാന പദവിക്ക് പാർട്ടി ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിൽ സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു ആസാദ്.

azad-1662283996.jpg -Properties Reuse Image

'ഇതുവരെ പുതിയ പാർട്ടിയുടെ പേര് താൻ തീരുമാനിച്ചിട്ടില്ല. ജമ്മുവിലെ ജനമാണ് അത് തീരുമാനിക്കുക. എല്ലാവർക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി പേര് പാർട്ടിക്ക് നല്‍കും', ആസാദ് റാലിയിൽ പറഞ്ഞു. കോൺഗ്രസ് വിട്ട ശേഷമുള്ള ഗുലാം നബി ആസാദിന്‍റെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് ജമ്മു കശ്മീരില്‍ നടന്നത്.

നിബന്ധനകൾ അംഗീകരിക്കില്ല, അശോക് ഗെഹ്ലോട്ടിനെ സമ്മതിപ്പിക്കും; ചർച്ചയ്ക്ക് സോണിയനിബന്ധനകൾ അംഗീകരിക്കില്ല, അശോക് ഗെഹ്ലോട്ടിനെ സമ്മതിപ്പിക്കും; ചർച്ചയ്ക്ക് സോണിയ

'ഞാൻ എന്നും ജമ്മു കശ്മീരിലെ ജനങ്ങൾക്കൊപ്പമാണ്. ഇപ്പോൾ ഞാൻ മുഖ്യമന്ത്രിയോ മന്ത്രിയോ അല്ല. ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എന്നെ പിന്തുണച്ചു. മുൻ മന്ത്രിമാർ ഉൾപ്പെടെയാണ് രാജിവെച്ച് തനിക്കൊപ്പം ചേർന്നത്', ആസാദ് പറഞ്ഞു. കോൺഗ്രസിനേയും രൂക്ഷമായ ഭാഷയിൽ ആസാദ് വിമർശിച്ചു. ട്വിറ്റർ കൊണ്ടോ കംമ്പ്യൂട്ടറ് കൊണ്ടോ അല്ല രക്തം നല്‍കിയാണ് ഞങ്ങൾ കോൺഗ്രസിനെ വളർത്തിയതെന്നായിരുന്നു ആസാദിന്റെ വാക്കുകൾ.

'കോൺഗ്രസിനെ ഞങ്ങൾ ഞങ്ങളുടെ രക്തം നൽകിയാണ് വളർത്തിയത്. കമ്പ്യൂട്ടറുകളിലൂടെയോ ട്വിറ്ററിലൂടെയോ അല്ല. ചിലർ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവരുടെ പരിധി എന്നത് കമ്പ്യൂട്ടറും ട്വിറ്ററുകളിലും പരിമിതമാണ്. അതുകൊണ്ടാണ് കോൺഗ്രസിന് ജനങ്ങൾക്കിടയിൽ കാണാത്തത്', ആസാദ് പരിഹസിച്ചു.

പുതിയ പാർട്ടി പ്രഖ്യാപിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് ആസാദ്. ഇതിനോടകം തന്നെ വിവിധ പാർട്ടികളിൽ നിന്ന് നിരവധി പേർ രാജിവെച്ച് ആസാദിനൊപ്പം ചേർന്നിട്ടുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആസാദിന്റെ പാർട്ടി നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എയുടെ ഭാഗമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ

അതേസമയം ബി ജെ പിയുമായി സഹകരിക്കില്ലെന്നാണ് ആസാദ് നിലപാട് വ്യക്തമാക്കിയത്. ബി ജെ പിയുമായി സഖ്യമില്ല. എന്നെ കൊണ്ട് അവർക്കോ അവരക്കൊണ്ട് എനിക്കോ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയായിരുന്നു അൻപത് വർഷത്തെ ബന്ധം അവസാനിപ്പിച്ച് ആസാദ് രാജിവെച്ചത്.

ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ

English summary
'New party soon, name and flag to be decided by people of Jammu'; Ghulam Nabi Azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X