അല്‍ഖ്വയ്ദ വധിക്കാനിരുന്നവരുടെ പട്ടികയില്‍ നരേന്ദ്ര മോദിയും; ബേസ് മൂവ്‌മെന്റിന് മോദീവിരോധം!!

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: തമിഴ്‌നാട്ടിലെ മധുരയില്‍ ഖ്വയ്ദ ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. തിങ്കളാഴ്ചയാണ് മലപ്പുറം, മൈസുരു സ്‌ഫോടനങ്ങളുള്‍പ്പെടെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ എന്‍ഐഎ പിടികൂടിയത്. രാജ്യത്ത് അല്‍ഖ്വയ്ദ വധിക്കാന്‍ പദ്ധതിയിട്ടിരുന്ന 22 ഉന്നത രാഷ്ട്രീയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെട്ടിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

Read also: മലപ്പുറം സ്‌ഫോടനം: പിന്നില്‍ ബേസ്മൂവ്‌മെന്റ് തന്നെ, മൂന്ന് പേര്‍ അറസ്റ്റില്‍

മൈസൂരുവില്‍ കോടതിയിലുണ്ടായ സ്‌ഫോടനത്തിനോട് സമാനത പുലര്‍ത്തുന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് എന്‍ഐഎയെ ഭീകരരിലെത്തിച്ചത്. സ്‌ഫോടന ശേഷി കുറഞ്ഞ സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിത്തെറിയുണ്ടാക്കി മുന്നറിയിപ്പ് നല്‍കുന്ന രീതിയാണ് കര്‍ണ്ണാടക, കേരളം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കോടതികളിലുണ്ടായ സ്‌ഫോടനങ്ങളില്‍ അല്‍ഖ്വയ്ദ ഭീകരര്‍ അവലംബിച്ചിരുന്നത്. ആക്രമണത്തിന് പിന്നില്‍ ബേസ് മൂവ്‌മെന്റ് ആണെന്ന തെളിവും മലപ്പുറം സ്‌ഫോടനത്തില്‍ അവശേഷിപ്പിച്ചിരുന്നു.

അറസ്റ്റ് റെയ്ഡിനിടെ

അറസ്റ്റ് റെയ്ഡിനിടെ

എം ഖരീം, അസിഫ് സുല്‍ത്താന്‍ മുഹമ്മദ്, അബ്ബാസ് അലി എന്നിവരാണ് ഉസ്മാന്‍ നഗറില്‍ വച്ച് തിങ്കളാഴ്ച എന്‍ഐഎയുടെ പിടിയിലായത്. അസിഫ് സുല്‍ത്താനെ ജി ആര്‍ നഗറില്‍ നിന്നും അബ്ബാസ് അലിയെ ഇസ്മായില്‍ പുരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.

22ല്‍ മോദിയും

22ല്‍ മോദിയും

അല്‍ഖ്വയ്ദ ഭീകരരില്‍ നിന്ന് കണ്ടെടുത്ത ലഘുലേഖകള്‍ക്കൊപ്പം പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ 22 രാഷ്ട്രീയ നേതാക്കളെ വധിക്കാനുള്ള പദ്ധതിയുടെ വിവരങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചു.

മധുര കേന്ദ്രീകരിച്ച്

മധുര കേന്ദ്രീകരിച്ച്

അല്‍ഖ്വയ്ദ ഭീകരര്‍ മധുരൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മധുരയുടെ സമീപ പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. പത്ത് ദിവസം മുമ്പ് തന്നെ പിന്തുടര്‍ന്നിരുന്ന എന്‍ഐഎ തിങ്കളാഴ്ചയാണ് അറ

 തിരച്ചില്‍ രണ്ട് പേര്‍ക്ക് വേണ്ടി

തിരച്ചില്‍ രണ്ട് പേര്‍ക്ക് വേണ്ടി

ഇന്ത്യന്‍ അല്‍ഖ്വയ്ദയെന്നറിയപ്പെടുന്ന ഇന്ത്യന്‍ ബേസ് മൂവ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഭീകരര്‍ അറസ്റ്റിലായതോടെ ഹക്കീം, ദാവൂദ് സലീം എന്നിവര്‍ക്ക് വേണ്ടി അന്വേഷണ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ആക്രമണം കോടതികള്‍ കേന്ദ്രീകരിച്ച്

ആക്രമണം കോടതികള്‍ കേന്ദ്രീകരിച്ച്

കേരളത്തില്‍ കൊല്ലം, മലപ്പുറം കോടതികളില്‍, മൈസൂരു, ആന്ധ്രയിലെ ചിറ്റൂരിലെ കോടതി എന്നിങ്ങനെ അഞ്ചിടങ്ങളിലാണ് അറസ്റ്റിലായ ഭീകരര്‍ സമാന സ്വഭാവമുള്ള ആക്രമണങ്ങള്‍ നടത്തിയത്.

English summary
NIA arrests 3 suspected al-Qaeda operatives who were planning to kill PM Modi. NIA arrested Al Qaueda suspects after raids conducted in various areas of Madhurai on the info about them.
Please Wait while comments are loading...