കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ആക്രമണ പരമ്പര നടത്താന്‍ ലക്ഷ്യം; ലഷ്‌കര്‍ ത്വയ്ബ ഭീകരന് എന്‍ഐഎ കുറ്റപത്രം വിനയാകും

അലി പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭീകരനാണ്

  • By Sandra
Google Oneindia Malayalam News

ദില്ലി: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ബഹാദൂര്‍ അലിയ്‌ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ദില്ലിയിലെ പ്രത്യേത പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് പദ്ധതിയിട്ട് അതിര്‍ത്തി കടന്നെത്തിയ അലി പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭീകരനാണ്.

കഴിഞ്ഞ ജൂണ്‍ 24ന് നോര്‍ത്ത് കശ്മീരിലെ അതിര്‍ത്തി ഗ്രാമമായ യഹാമയില്‍ നിന്നാണ് അലി അറസ്റ്റിലാവുന്നത്. ആഗസ്ത് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അലിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പ്രത്യേക കോടതിയാണ് ജനുവരി 18 വരെയാക്കി നീട്ടി നല്‍കിയത്.

പിടിയിലാവാതെ നടന്നു

പിടിയിലാവാതെ നടന്നു

ഇന്ത്യ പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖ വഴി മറ്റ് രണ്ട് ഭീകരര്‍ക്കൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണില്‍പ്പെടാതെ ഏഴ് ദിവസം നടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. 2016 ജൂണ്‍ 12നും 13നും ഇടയില്‍ രാത്രിയില്‍ പുറപ്പെട്ട മൂവര്‍ സംഘം ജൂണ്‍ 20 ഓടെ ലക്ഷ്യസ്ഥാനത്തെത്തി ചേരുകയായിരുന്നു.

പരിശീലനം ലഭിച്ച ഭീകരനായി

പരിശീലനം ലഭിച്ച ഭീകരനായി

ലാഹോറിലെ ജിയാ ബഗ്ഗ ഗ്രാമത്തില്‍ ജനിച്ച അലി പാതി വഴിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുകയായിരുന്നു. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്നതിനുള്ള മാപ്പ്, ഗ്രിഡ് റെഫറന്‍സ്, എന്നിവയും അറസ്റ്റിലാവുമ്പോള്‍ കൈവശമുണ്ടായിരുന്നു. ജമ്മു ക്ശ്മീരിന്റെ വിവിധ ഭാഗങ്ങള്‍, പാക് അധീന കശ്മീരിന്റെ ഭാഗങ്ങള്‍ എന്നിവയും മാപ്പില്‍ അടയാളപ്പെടുത്തിയിരുന്നു.

ജിപിഎസ് ഉപകരണങ്ങള്‍

ജിപിഎസ് ഉപകരണങ്ങള്‍

ബഹാദൂര്‍ അലി അറസ്റ്റിലാവുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് ജിപിഎസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. ലഷ്‌കര്‍ ത്വയ്ബ ഭീകരരുടെ കേന്ദ്രമായ മണ്ഡാകുലിയില്‍ നിന്നുള്ളതാണ് ഇതെന്ന് വ്യക്തമായിരുന്നു. മാപ്പും ജിപിഎസ് ഉപകരണങ്ങളും ഉപയോഗിച്ച് ലക്ഷ്യത്തിലെത്താന്‍ മികച്ച പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് അലിയെന്നാണ് എന്‍ഐഎയുടെ നിഗമനം.

കശ്മീരില്‍ ഭീകരാക്രമണം

കശ്മീരില്‍ ഭീകരാക്രമണം

അലിയില്‍ നിന്ന് പിടിച്ചെടുത്ത പോക്കറ്റ് ഡയറിയില്‍ നിന്ന് ജമ്മു കശ്മീരിലെ റാഫിയാബാദ്, കുന്‍സാര്‍, തങ്മാര്‍ഗ്ഗ്, ബുദ്ഗാം, പൂഞ്ച്, ജമ്മു, ഉദ്ധംപൂര്‍, ദില്ലി എന്നീ നഗരങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തി വെച്ചിരുന്നു.

ദില്ലി ആക്രമിക്കും

ദില്ലി ആക്രമിക്കും

ലഷ്‌കര്‍ ത്വയ്ബയുടെ തീവ്രപരിശീലനം ലഭിച്ച ബഹാദൂര്‍ അലി രാജ്യതലസ്ഥാനമായ ദില്ലി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

യുഎപിഎ ചുമത്തി

യുഎപിഎ ചുമത്തി

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ യുഎപിഎ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രമാണ് എന്‍ഐഎ സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ എക്‌സ്‌പ്ലോസീവ്‌സ് സ്ബസ്റ്റന്‍സസ് ആക്ട്, ആംസ് ആക്ട് തുടങ്ങിയ നിയമപ്രകാരമുള്ള കുറ്റങ്ങളും അലിയ്‌ക്കെതിരെ ചുമത്തും.

English summary
National Investigating Agency (NIA) on Friday filed its chargesheet at the Special Court at Patiala House against captured Lashkar-e-Toiba (LeT) terrorist Bahadur Ali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X