കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കം?

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായ മുഹമ്മദ് തന്‍സീല്‍ അഹമ്മദിനെ വെടിവച്ച് കൊന്ന സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുപ്രധാന കേസുകള്‍ അന്വേഷിയ്ക്കുന്ന സംഘത്തിലെ അംഗമാണ് തന്‍സീല്‍ അഹമ്മദ്. എന്‍ ഐ എയില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ഇദ്ദേഹം രാത്രിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് കൊല്ലപ്പെട്ടത്.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഉത്തര്‍ പ്രദേശ് പോലീസ് പറയുന്നത്. തന്‍സീല്‍ അഹമ്മദുമായുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തന്‍സീലിന്റെ നാട്ടുകാരനായ ഒരാളാണ് വെടിവെച്ച് കൊല്ലാനായി ആളുകളെ ഏര്‍പ്പാടാക്കിയത് എന്നും കേസ് അന്വേഷിക്കുന്ന ഉത്തര്‍ പ്രദേശ് പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

tanzeel-ahmed

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് പോലീസ് പിടിയിലായ രണ്ടുപേരില്‍ ഒരാള്‍. ബിജ്‌നോര്‍ സ്വദേശിയായ ഇയാളുടെ പേര് മുനീര്‍. മറ്റേയാള്‍ വാടകക്കൊലയാളിയായ ഷാര്‍പ്പ് ഷൂട്ടറാണ്. തന്‍സീലും ഭാര്യ ഫര്‍സാനയും സഞ്ചരിച്ച കാറിനെ അക്രമികള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. ഈ ബൈക്ക് പിന്നീട് ബറേലിയില്‍ നിന്നും പോലീസ് കണ്ടെത്തി.

<strong>എന്‍ഐഎ ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നു</strong>എന്‍ഐഎ ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നു

ബിജ്നോറില്‍ വച്ചാണ് തന്‍സീല്‍ അഹമ്മദിനെയും ഭാര്യയെയും അക്രമികള്‍ വെടിവെച്ചത്. ാത്രി 12.45 ഓടെ കാര്‍ തടഞ്ഞു നിര്‍ത്തി 21 തവണ തന്‍സീലിന് നേരെ വെടിയുതിര്‍ത്തു. ഭാര്യ ഫര്‍സാനയ്ക്കും വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബി എസ് എഫില്‍ നിന്നും ആറ് വര്‍ഷം മുമ്പാണ് തന്‍സീല്‍ എന്‍ഐഎയില്‍ ചേര്‍ന്നത്.

English summary
NIA officer's murder: Uttar Pradesh police claim property dispute as motive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X