Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ സംഘര്‍ഷം: കശ്മീരിലെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചത് പാകിസ്താന്‍!!!

ദില്ലി: ജമ്മു കശ്മീരില്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ളെക്കുറിച്ചുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് പാകിസ്താന്‍ ബാങ്ക് അക്കൗണ്ടുകളില്‍. ജമ്മു കശ്മീരിലെ 10 ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചുവരുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കൈമാറാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.
ഈ അക്കൗണ്ടുകള്‍ വഴി വന്‍തോതിലുള്ള പണം കൈമാറ്റം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അക്കൗണ്ട് ദാതാക്കളുടെ വരുമാനവും ബാങ്ക് അക്കൗണ്ടിലെ പണവും തമ്മിലുള്ള പൊരുത്തക്കെടുകളാണ് സംശയത്തിന് വഴി വെച്ചത്.

കശ്മീരില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുന്നതിനായി 24 കോടി രൂപ അതിര്‍ത്തി കടന്നെത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് അന്വേഷണം ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണം നീണ്ടത്. പാക് അനുകൂല തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമി, ആസിയ ആന്ദ്രാബിയുടെ ദുക്ത്രനാന്‍ എന്നീ സംഘടനകളാണ് കശ്മീരില്‍ പ്രക്ഷോഭം നടത്തുന്നതിനായി പണം കൈപ്പറ്റിയിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

burhan-wani

ജൂലൈ എട്ടിന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജീഹിദ്ദീന്‍ കമാന്‍ഡോ ആയിരുന്ന ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 65ഓളം പേരാണ് ഇതിനകം കശ്മീരില്‍ കൊല്ലപ്പെട്ടത്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് പതിവില്‍ നിന്ന് വിപരീതമായ പ്രക്ഷോഭങ്ങളാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും വിലയിരുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. അക്കൗണ്ടുകളില്‍ വന്നിട്ടുള്ള പണം ആളുകള്‍ക്ക് വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പണത്തിന്റെ ഉറവിടവും പണം ചെലവഴിച്ചത് സംബന്ധിച്ച വിവരങ്ങളും എന്‍ഐഎ വരും ദിവസങ്ങളില്‍ അന്വേഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+