ഒറ്റ ദിവസത്തിനുള്ളില്‍ 9 നവജാത ശിശുക്കള്‍ മരിച്ചു

ഡെങ്കു, മഞ്ഞപ്പിത്തം എന്നിവ ബാധിച്ചാണ് കുഞ്ഞുങ്ങളില്‍ അധികം പേരും മരിച്ചത്. മരിച്ച കുട്ടികളില്‍ അധിനകവും നാദിയ, നോര്‍ത്ത് 24 പര്‍ഗാന എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ്. അസുഖബാധിതരായ നവജാതശിശുക്കള്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്ന ആശുപത്രിയാണിത്. നിത്യേന 70 കുട്ടികളെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെടാറുണ്ട്. ഇവരില്‍ ഒരു ദിവസം കുറഞ്ഞത് അഞ്ച് കുട്ടികള്‍ മരിയ്ക്കുന്നു.
ജില്ലാ ആശുപത്രികളില്‍ നിന്നും മറ്റുമാണ് കുട്ടികളെ ഇവിടേയ്ക്ക് അയക്കുന്നത്. മിക്ക കുഞ്ഞുങ്ങളേയും അതീവ ഗുരുവതരാവസ്ഥയിലായിരിയ്ക്കും പ്രവേശിപ്പിയ്ക്കുന്നത്. അതിനാല്‍ തന്നെ പലപ്പോഴും അവരുടെ ജീവന്‍ രക്ഷിയ്ക്കാന്‍ കഴിയില്ല. പ്രാദേശിക തലത്തിലുള്ള ആശുപത്രികളിലാകട്ടെ കുട്ടികളെ ചികിത്സയ്ക്കുന്നതിന് മതിയായ സൗകര്യങ്ങള്‍ ഇല്ല. ഇതെല്ലാം ശിശുമരണ നിരക്ക് കൂട്ടുന്നതിന് കാരണമാകുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണ മുപ്പതിലും കൂടുതലാണ്.












Click it and Unblock the Notifications