Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ബലാത്സംഗം; മൈനറായ പ്രതിക്കെതിരെ പുതിയ കേസ്

ദില്ലി: ദില്ലി ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന മൈനര്‍ കുറ്റവാളിക്കെതിരെ നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ജയിലില്‍ നിന്നും മോചിതനാകാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രതിക്കെതിരെ എന്‍എസ്എ പ്രകാരം കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരമാണ് കേസ്.

അതേസമയം, കേസ് നിലനില്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല. കേസിനെ കുറ്റവാളിക്ക് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. ചില ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് കേസ് എന്ന് പറയുന്നുണ്ടെങ്കിലും മറ്റു തെളിവുകള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിക്ക് കേസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞേക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

nirbhaya

പ്രതിയെ പുറത്തുവിടരുതെന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളുമെല്ലാം അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ശിക്ഷാ കാലാവധി കഴിയുന്നതിനാല്‍ പ്രതിയെ പുറത്തുവിടാതിരിക്കാന്‍ കഴിയില്ല. മൈനര്‍ കുറ്റവാളിയായതിനാല്‍ കേവലം 3 വര്‍ഷത്തെ തടവുമാത്രമാണ് പ്രതിക്ക് ലഭിച്ചത്.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചപ്പോഴാണ് പ്രതി മൂന്നു വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ച് പുറത്തുവരാനിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പെണ്‍കുട്ടിയുടെ മരണത്തിന് കാരണമാകുന്ന രീതിയില്‍ പരിക്കേല്‍പ്പിച്ച പ്രതി പുറത്തുവന്നാല്‍ കൊല്ലപ്പെട്ടേക്കാമെന്ന അഭ്യൂഹവും ശക്തമാണ്. പ്രതിയെ നിരീക്ഷിക്കാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+